Malayalam
സ്‌മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്… എന്റെ മനസ്സിൽ ഒന്നുമില്ല, നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും; ബാല പറയുന്നു
സ്‌മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്… എന്റെ മനസ്സിൽ ഒന്നുമില്ല, നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും; ബാല പറയുന്നു
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ പ്രശ്നം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. നേരത്തെ ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ പ്രശ്നവും ഉടലെടുത്തത്
സംഭവത്തിന് പിന്നാലെ ബാല പ്രതികരിച്ചിരുന്നു. ഉണ്ണി മുകുന്ദൻ നന്നായിരിക്കട്ടെ. സിനിമ നടനെന്നാൽ സമൂഹത്തിന് മാതൃകയാകേണ്ടതാണ്. ഉണ്ണി ടെൻഷനിൽ പറഞ്ഞ് പോയതാകും. ഏത് സിറ്റുവേഷനിൽ ആയാലും കൺട്രോൾ പോകാൻ പാടില്ല എന്നായിരുന്നു ബാല പറഞ്ഞത്.
ഇപ്പോഴിതാ, ഉണ്ണി മുകുന്ദനോട് ദേഷ്യം കുറയ്ക്കടാ എന്ന് പറയുകയാണ് ബാല. ഉണ്ണി മുകുന്ദനൊപ്പം സഹകരിക്കാന്‍ താനും തയ്യാറാണെന്ന് ബാല പറഞ്ഞു. ഫിലിം ഫാക്ടറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്. നേരത്തെ ബാലയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനു പിന്നലെയാണ് ബാലയുടെ ഇത്തരമൊരു പ്രതികരണം.
‘ഞാനും ഉണ്ണി മുകുന്ദനും ഇനിയും അഭിനയിക്കും. അവനോടുള്ള സ്‌നേഹം പോയിട്ടില്ല. ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് ഓപ്പണായിട്ട് പറഞ്ഞു. സ്‌മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്. എന്റെ മനസ്സിൽ ഒന്നുമില്ല. നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും. അതിൽ ഒരു കുഴപ്പവുമില്ല,’
‘എനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. ഒരുപാട് പേര് എന്നെ മുന്നില്‍ നിര്‍ത്തിയിട്ട് ഓടിപ്പോയി. അതാണ് സംഭവിച്ചത്. അതും എന്റെ മനസ് താങ്ങും. ഉണ്ണി പറഞ്ഞത് പോലെ ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരുമെങ്കിൽ സിനിമ ചെയ്യാൻ ഞാനും തയ്യാറാണ്. ഞാനും തിരിച്ച് അതേ ഡയലോഗ് പറയുകയാണ്. അവന് താല്‍പര്യമുണ്ടെങ്കില്‍ ഞാനും ചെയ്യും. ‘കുറച്ച് ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ’ എന്നും ബാല പറയുന്നുണ്ട്.
ഉണ്ണി മുകുന്ദനും സീക്രെട്ട് ഏജന്റും തമ്മിലെ പ്രശ്നങ്ങൾക്കിടയിൽ ആറാട്ടണ്ണൻ സന്തോഷ് വർക്കിയും സീക്രട്ട് ഏജന്റ് എന്ന സായിയും ബാലയെ കാണാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ കുറിച്ചും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ഒരിക്കലും ആരെയും പിന്നിൽ പോയി കുത്തില്ല. അടിക്കണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അടിക്കുമെന്ന് ബാല പറഞ്ഞു.
സീക്രട്ട് ഏജന്റ് സായി എന്നെ വിളിച്ചിരുന്നു. ചേട്ടാ ഒന്ന് കാണണം എന്ന് പറഞ്ഞു. സന്തോഷ് വര്‍ക്കി നേരത്തെ എന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടുള്ളതാണ്. എന്നെ കാണണമെന്ന് പറഞ്ഞു. ഇടയ്ക്ക് ഒരു ബന്ധുവിനെ പോലെ എന്നെ കാണാന്‍ വരാറുണ്ട്. എന്റെ വീട്ടില്‍ വരുന്ന ആളുകളെ ഞാന്‍ സ്വീകരിക്കും. അതിലെന്താണ് കുഴപ്പം. എന്റെ ശത്രു വന്നാലും ഞാന്‍ അവരെ സ്വീകരിക്കും. അവര്‍ക്ക് വയർ നിറയെ ഭക്ഷണം കൊടുത്തേ വിടുകയുള്ളൂവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ കുടുംബ ജീവിതത്തിലെ കുറെ പ്രശ്നങ്ങൾ കാരണം താൻ ഒരുപാട് സിനിമകളോട് നോ പറഞ്ഞെന്നും നിർമ്മാണത്തിലേക്ക് ഒന്നും കടക്കാതെ പോയത് അത് കൊണ്ടാണെന്നും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്.