Connect with us

പെണ്ണിനാണ് ബലം കൂടുതലെന്ന് ബാല, പരസ്പര ധാരണയാണ് ദാമ്പത്യമെന്ന് നിത്യ ദാസ്, നടന്റെ മുഖഭാവം മാറി; നാടകീയ രംഗങ്ങൾ

Malayalam

പെണ്ണിനാണ് ബലം കൂടുതലെന്ന് ബാല, പരസ്പര ധാരണയാണ് ദാമ്പത്യമെന്ന് നിത്യ ദാസ്, നടന്റെ മുഖഭാവം മാറി; നാടകീയ രംഗങ്ങൾ

പെണ്ണിനാണ് ബലം കൂടുതലെന്ന് ബാല, പരസ്പര ധാരണയാണ് ദാമ്പത്യമെന്ന് നിത്യ ദാസ്, നടന്റെ മുഖഭാവം മാറി; നാടകീയ രംഗങ്ങൾ

ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരിട്ടപ്പോള്‍ കൂടെ തന്നെ എലിസബത്തുമുണ്ടായിരുന്നു.

ഇപ്പോഴിതാ ബാലയും എലിസബത്തും ആദ്യമായൊരു ഷോയിലെത്തുകയാണ്. സീ കേരളത്തിലെ ഞാനും എന്റാളും എന്ന ഷോയിലാണ് ബാലയും എലിസബത്തും അതിഥികളായി എത്തുന്നത്. താരദമ്പതികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഞാനും എന്റാളും. ഈ പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിലാണ് ബാലയും എലിസബത്തും അതിഥികളായി എത്തുന്നത്. ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്.

ബാലയും എലിസബത്തും വരുന്ന എപ്പിസോഡ് കളര്‍ഫുള്‍ ആയിരിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുണ്ട്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. വീഡിയോയില്‍ ബാലയും എലിസബത്തും ചേര്‍ന്നൊരു ഗെയിം കളിക്കുന്നുണ്ട്. എലിസബത്തിന്റെ പക്കലുള്ള കാര്‍ഡിലെ താരം ആരെന്ന് ആംഗ്യഭാഷയിലൂടെ ബാല അവതരിപ്പിക്കുന്നതും അത് കണ്ടുപിടിക്കാന്‍ എലിസബത്ത് ശ്രമിക്കുന്നതുമാണ് ഗെയിം.

വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി മുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദന്‍ ആണെന്ന് അറിയിക്കാന്‍ ബാല ശ്രമിക്കുന്നത് ചിരിക്കുള്ള വകയായി മാറുകയാണ്. ഞങ്ങള്‍ ഒരു ബെല്‍റ്റ് ആണെന്നാണ് നല്‍കുന്ന ക്ലു. വൈറലായി മാറിയ നാന് ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, പൃഥ്വിരാജ് ഞങ്ങളൊരു ബെല്‍റ്റ് എന്ന ഡയലോഗ് ഓര്‍മ്മപ്പെടുത്തുകയാണ് ബാല. പിന്നാലെ വില്ലനാണോ എന്ന് ചോദിക്കുമ്പോള്‍ ബാലയ്ക്ക് പകരം കലാഭവന്‍ ഷാജോണ്‍ ഇടയില്‍ കയറി മറുപടി പറയുന്നുണ്ട്. ഈയ്യടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ടെന്നാണ് കലാഭവന്‍ ഷാജോണ്‍ പറയുന്നത്. പിന്നാലെ ബാലയോടും എലിസബത്തിനോടുമായി വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എന്താണെന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്.

എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്. പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നത് കാണാം. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണെന്നാണ് ബാല പറയുന്നത്. ഷോയിലെ വിധി കര്‍ത്താവില്‍ നിന്നുമുണ്ടായ ഈ പ്രതികരണത്തോട് ബാല എങ്ങനെ പ്രതികരിക്കുമെന്ന് ഞായറാഴ്ച കണ്ടറിയാം.

More in Malayalam

Trending

Recent

To Top