ഇനി നിനക്ക് സിനിമയില്‍ അഭിനയിക്കാനൊന്നും പറ്റില്ലെന്നായിരുന്നു അന്ന് എന്നോട് ചേട്ടന്‍ പറഞ്ഞു ; പക്ഷെ അത് ഞാൻ തിരുത്തി : ബാല പറയുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബാല. കഴിഞ്ഞ നിരവധി വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ട് താരം. ഒരു മലയാളം നടൻ അല്ലാതിരുന്നിട്ട് കൂടി ബാലക്ക് മലയാളത്തിൽ ആരാധകർ നിരവധി. ബാലയുടെ വിശേഷങ്ങൾ അറിയുവാൻ താല്പര്യമുള്ള നിരവധി പ്രേക്ഷകർ ആണുള്ളത്.
ഷഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല പറഞ്ഞത്. അത് കിട്ടിയില്ലെങ്കിലും കഴിയാനുള്ള വക എനിക്കുണ്ട്, എന്നാല്‍ സിനിമയുടെ ക്യാമറാമാനുള്‍പ്പടെയുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ലെന്നും അത് മോശമാണെന്നുമായിരുന്നു ബാല പറഞ്ഞത്. എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചെല്ലാം ബാല തുറന്ന് പറഞ്ഞിരുന്നു. തന്റെ കണ്ണിന് സര്‍ജറി ചെയ്തതിനെക്കുറിച്ച് പറഞ്ഞും ബാല എത്തിയിരുന്നു.
എന്റെ കണ്ണിന് ചില പ്രശ്‌നങ്ങളുണ്ട്. തൊണ്ണൂറ് ശതമാനവും പരിഹരിക്കപ്പെട്ടതാണ്. ഇനി ഒരു സര്‍ജറി കൂടി ശേഷിക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ എല്ലാം ശരിയാവും. കണ്ണില്‍ അങ്ങനെ വെളിച്ചം അടിക്കാന്‍ പാടില്ല, അതാണ് കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നത്. സങ്കടങ്ങളെല്ലാം മറക്കുന്നത് ചിരിയിലൂടെയാണ്. അതാണ് എപ്പോഴും ചിരിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഓപ്പണായി കരയുന്നവരാണ്, പുരുഷന്‍മാര്‍ അങ്ങനെയല്ല.
പുരുഷന്‍മാരേക്കാളും കൂടുതല്‍ കരുത്തുള്ളത് സ്ത്രീകള്‍ക്കാണ്. പുരുഷന്‍മാര്‍ക്ക് 10 പേരെ അടിക്കാന്‍ പറ്റും. 10 പേര്‍ അടിച്ചാലും താങ്ങാന്‍ പറ്റുന്നവരാണ് സ്ത്രീകള്‍. മെന്റലി നല്ല കരുത്തുള്ളവരാണ്. അതിനെയാണ് സ്ട്രങ്ത്ത് എന്ന് പറയുന്നത്. ചില കാര്യങ്ങളില്‍ സ്ത്രീകളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ട് മനസിലാവും അവര്‍. തീരുമാനങ്ങള്‍ ഉറച്ചതായിരിക്കില്ല. എന്നാല്‍ പുരുഷന്‍മാര്‍ അങ്ങനെയല്ലെന്നുമായിരുന്നു ബാല പറഞ്ഞത്
മുന്‍പൊരിക്കല്‍ എനിക്കൊരു അപകടം സംഭവിച്ചിരുന്നു. അതോടെ വീട്ടിലിരുപ്പായി. തടിയൊക്കെ കൂടി വയറൊക്കെ വന്നിരുന്നു. ഇനി നിനക്ക് സിനിമയില്‍ അഭിനയിക്കാനൊന്നും പറ്റില്ലെന്നായിരുന്നു അന്ന് എന്നോട് ചേട്ടന്‍ പറഞ്ഞത്. അതോടെയാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ചത്. എന്റെയൊരു റൊമാന്റിക് സിനിമ വരാനുണ്ട്. ഇതുവരെ കണ്ടത് പോലെയല്ല ആ ചിത്രത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നതെന്നുമായിരുന്നു ബാല പറഞ്ഞത്.
പ്രണയിച്ച് വിവാഹിതരായവരാണ് ബാലയും എലിസബത്തും. എലിസബത്താണ് ആദ്യം പ്രണയം പറഞ്ഞതെന്ന് ബാല പറഞ്ഞിരുന്നു. ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള കുപ്രചാരണങ്ങള്‍ ഇടയ്ക്ക് സജീവമായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. എലിസബത്തിനേയും കൂട്ടിയായിരുന്നു ബാല സിനിമ കാണാനായെത്തിയത്. ബാലയുടെ പിറന്നാള്‍ എലിസബത്ത് ഗംഭീരമായി ആഘോഷിച്ചിരുന്നു. ഒന്നിച്ചുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു.
