Connect with us

അയാൾ എന്നെ പറ്റിച്ച് ലക്ഷങ്ങൾ കൊണ്ട് പോയി !അത് കണ്ടെത്തിയത് എലിസബത്ത് തുറന്നടിച്ച് ബാല

Uncategorized

അയാൾ എന്നെ പറ്റിച്ച് ലക്ഷങ്ങൾ കൊണ്ട് പോയി !അത് കണ്ടെത്തിയത് എലിസബത്ത് തുറന്നടിച്ച് ബാല

അയാൾ എന്നെ പറ്റിച്ച് ലക്ഷങ്ങൾ കൊണ്ട് പോയി !അത് കണ്ടെത്തിയത് എലിസബത്ത് തുറന്നടിച്ച് ബാല

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാല .സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടന്‍ ബാല. കുടുംബ കാര്യങ്ങളും സിനിമാ ജീവിതവും എല്ലാം കൂട്ടിക്കലര്‍ത്തിയ പരുവത്തിലാണ് പലപ്പോഴും ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിലും തന്നെ ചതിച്ചവരെ കുറിച്ച് പറയുകയാണ് ബാല. അതിന് വേണ്ടി മാധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രസ് മീറ്റില്‍ ബാലയ്‌ക്കൊപ്പം ഭാര്യ എലിസബത്തും എത്തി. വിശ്വസിച്ചവര്‍ എല്ലാം തന്നെ ചതിച്ചു എന്നാണ് ബാല പറയുന്നത്.

ഷഫീക്കിന്റെ സന്തോഷത്തിന് ശേഷം മലയാളത്തില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒന്നും തന്നെ ചെയ്യുന്നില്ല. തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒറ്റ മീറ്റിങില്‍ തന്നെ എല്ലാ കാര്യങ്ങളും ശരിയായി. നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനയ്ത്തായോ (ഞാന്‍ വീഴും എന്ന് കരുതിയോ) എന്നാണ് സിനിമയുടെ പേര്. രജനികാന്തിന്റെ ഒരു ഫേമസ് ഡയലോഗ് ആണ് അത് എന്നും ബാല പറഞ്ഞു.

സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പൃഥ്വിരാജിനെ കുറിച്ചും ബാല സംസാരിക്കുന്നത്. പൃഥ്വിയെ ഞാന്‍ ഒരുപാട് വിളിച്ചു. പക്ഷെ അവന്‍ ഫോണ്‍ എടുത്തില്ല. അതിന് ശേഷം ഞാന്‍ ഇന്ദ്രജിത്തിനെ വിളിച്ചു. പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മാസത്തോളമായി താന്‍ വിളിച്ചിട്ടും പൃഥ്വി ഫോണ്‍ എടുത്തില്ല എന്നാണത്രെ ഇന്ദ്രന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാം ഒരു കുടുംബം പോലെയാണ്, ഒരു പക്ഷെ പൃഥ്വിയുടെ തിരക്കുകൊണ്ടാവാം ഫോണ്‍ എടുക്കാതിരുന്നത് എന്ന് ബാല പറഞ്ഞു.

തന്നെ യൂട്യൂബില്‍ പറ്റിച്ചതിനെ കുറിച്ചാണ് പ്രധാനമായും ബാല പറഞ്ഞത്. ആക്ടര്‍ ബാല എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. അത് ഹാന്റില്‍ ചെയ്യാന്‍ ഏല്‍പിച്ച ആള്‍ എന്നെ പറ്റിച്ചു. ലക്ഷങ്ങളോളം രൂപ തന്നെ പറ്റിച്ച് അയാളുടെ അക്കൗണ്ടിലേക്ക് പോകുകയാണ് എന്ന് കണ്ടെത്തിയത് എന്റെ ഭാര്യയാണ്. അതിന് ശേഷം ഇപ്പോള്‍ ഞാന്‍ ആക്ടര്‍ ബാല ഒഫിഷ്യല്‍ എന്ന പുതിയ ചാനല്‍ തുടങ്ങി എന്ന കാര്യവും ബാല വ്യക്തമാക്കി.

തന്നെ ചതിച്ച ആള്‍ സിനിമാ രംഗത്ത് തന്നെയുള്ളതാണ്. പക്ഷെ അയാളുടെ പേര് ഞാന്‍ പറയാത്തതിന് കാരണം, അയാള്‍ക്ക് കുടുംബമുണ്ട്, അഞ്ച് മക്കളുണ്ട്. പിന്നെ ഞാന്‍ അയാളുടെ പേര് പറഞ്ഞ് അയാള്‍ക്ക് പബ്ലിസിറ്റി നേടികൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനുമായി ബന്ധപ്പെട്ടവര്‍ എല്ലാം എന്നെ ചതിച്ചു. അക്കാര്യം കൊണ്ടാണ് കേരളം വിട്ട് പോകുകയാണ് എന്ന് ഞാന്‍ പറഞ്ഞത് എന്നും ബാല പറയുന്നു.
പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ എലിസബത്ത് സ്വന്തം യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിട്ടിട്ടുണ്ട്. താൻ തേക്ക് മരം പോലെയാണെന്നും പ്രായം കൂടുന്തോറും ബലം കൂടുമെന്നും പിറന്നാൾ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞു.

രാവിലെ മാധ്യമങ്ങൾക്കൊപ്പവും ബാല പിറന്നാൾ ആഘോഷിച്ചു. സ്യൂട്ട് അണിഞ്ഞാണ് പിറന്നാൾ കേക്ക് മുറിക്കാൻ ബാല എത്തിയത്. ബാലയുടെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഭിന്നശേഷിക്കാരായ നിരവധി ആളുകളും താരത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.ഇപ്പോഴിത പിറന്നാൾ കേക്ക് മുറിച്ച ശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘എന്റെ ജന്മദിനത്തിൽ ഞാനൊരു കാര്യം പറയാം…. ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാൻ ചെയ്യും.’

‘പ്രോത്സാഹിപ്പിക്കുക. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ…? ഞാൻ‌ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്. എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാൻ വോയ്സ് ഉയർത്തിയത്.’ഒരുപാട് പേർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. പക്ഷെ ഞാൻ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം’ ബാല പറഞ്ഞു.

പിറന്നാൾ ആശംസിക്കാൻ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോൾ ബാല നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു…. ഒന്ന് പോടോ… ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ല. വഴക്കെല്ലാം മറ്റിവെച്ചാണ് ഞാൻ സംസാരിക്കുന്നത്.’

പിറന്നാൾ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനിൽ നിന്ന്. അത്രയും പാപമൊന്നും ‍ഞാൻ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേർ വേണ്ട. എന്നെ സ്നേഹിക്കുന്ന ഒരാൾ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലർ കളിയാക്കുന്നുണ്ട്.’

‘ആ രീതി ശരിയല്ല. അത് നിർത്തിക്കോണം’ ബാല പറഞ്ഞു. ഷെഫീക്കിന്റെ സന്തോഷമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ. ചിത്രത്തിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ.

More in Uncategorized

Trending

Recent

To Top