ഉണ്ണി ബാല എവിടെ ? ചോദ്യവുമായി മമ്മൂട്ടി ; ചർച്ചയാക്കി സോഷ്യൽ മീഡിയ
ഇപ്പോൾ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം നടന്മാരായ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നമാണ്. ഈയ്യടുത്തായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച ഷഫീഖിന്റെ സന്തോഷം എന്ന സിനിമ പുറത്തിറങ്ങിയത്. ഉണ്ണി തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണവും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ബാല മലയാളത്തില്‍ അഭിനയിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവിന് പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് നടന്നത് ഒട്ടും നിനച്ചിരിക്കാത്ത സംഭവങ്ങളായിരുന്നു. ബാലയാണ് ആദ്യ വെടി പൊട്ടിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന്‍ തന്നെ വഞ്ചിച്ചുവെന്നാണ് ബാല ആരോപിച്ചത്. തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല തുറന്നടിച്ചത്. തനിക്ക് മാത്രമല്ല ചിത്രത്തിലെ മറ്റ് ചില അണിയറ പ്രവര്‍ത്തകര്‍ക്കും സംവിധായകനും ക്യാമറാമാനും പണം നല്‍കിയില്ലെന്ന് ബാല ആരോപിച്ചു. ഉണ്ണി ചതിയനാണെന്നായിരുന്നു ബാല പറഞ്ഞത്.
എന്നാല്‍ ബാലയുടെ ആരോപണത്തെ എതിര്‍ത്തു കൊണ്ട് ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞിരുന്നതാണെന്നും എന്നാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞ ശേഷം രണ്ട് ലക്ഷം നല്‍കിയെന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. പിന്നാലെ ഉണ്ണി മുകുന്ദന്‍ ഇത് തെളിയിക്കുന്ന രേഖകളുമായി പത്രസമ്മേളനത്തിലെത്തുകയായിരുന്നു.
ബാലയുടെ ആരോപണം നിഷേധിച്ച ഉണ്ണി മുകുന്ദന്‍ ബാലയ്ക്ക് രണ്ട് ലക്ഷം നല്‍കിയതിന്റെ രേഖകളും പുറത്ത് വിട്ടു. എന്നാല്‍ ഇതോടെ ബാല അടങ്ങിയില്ല. ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണങ്ങളുമായി ബാല രംഗത്തെത്തുകയായിരുന്നു. ഈ വിഷയം ഇങ്ങനെ ഒരുവശത്ത് ചൂടുപിടിക്കവെ മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ മമ്മൂട്ടി ഇടപെടുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്പുതിയ സിനിമയായ 2018 ന്റെ ടീസര്‍ ലോഞ്ചിനിടെ ഉണ്ണി മുകുന്ദനും മമ്മൂട്ടിയും കാണുന്നതാണ് വീഡിയോ.
മമ്മൂട്ടിയെ കണ്ടയുടനെ തന്നെ ഉണ്ണി മുകുന്ദന്‍ അരികിലേക്ക് എത്തുകയും ഹസ്തദാനം ചെയ്ത് അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. കൈ കൊടുക്കുന്നതിനിടെ മമ്മൂട്ടി പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഉണ്ണി ബാല എവിടെ എന്നാണ് മമ്മൂട്ടി ഉണ്ണി മുകുന്ദനോട് ചോദിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരം ചോദിച്ചത് അത് തന്നെയായിരുന്നുവോ എന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അതായിരുന്നു ചോദ്യം എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വസ്തുത അധികം വൈകാതെ തന്നെ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഉണ്ണി മുകുന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പലതും നുണയാണെന്നാണ് ബാല ആരോപിക്കുന്നത്. തനിക്ക് പണം തന്നുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നാണ് ബാല പറയുന്നത്. സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് പോലും ദിവസം 25000 രൂപയാണ്, തനിക്ക് തന്നുവെന്ന് പറയുന്നത് 10000 രൂപയാണെന്നും ബാല പറയുന്നു. താനത് സ്വീകരിക്കുമോ എന്നാണ് ബാല ചോദിക്കുന്നത്. ഉണ്ണി മുകന്ദന്‍ കാരണം കൊല്ലത്ത് ഒരു നിര്‍മ്മാതാവ് തൂങ്ങി മരിച്ചുവെന്നും ബാല ആരോപിക്കുന്നുണ്ട്.
തന്റെ സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന്‍ പ്രതിഫലം വാങ്ങിയില്ല എന്നത് പച്ചക്കള്ളമാണെന്നും ദിവസം ഒരു ലക്ഷം രൂപ വച്ച് വാങ്ങിയെന്നാണ് ബാല പറയുന്നത്. ബാലന്‍സ് 10000 രൂപയ്ക്കായി നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ബാല പറയുന്നുണ്ട്. താന്‍ പ്രശ്നമുണ്ടാക്കിയത് തനിക്ക് വേണ്ടിയല്ലെന്നും സിനിമയിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണെന്നുമാണ് ബാല പറയുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ കൃത്യമായി പ്രതിഫലം നല്‍കിയതായി സംവിധായകന്‍ അനൂപ് പന്തളം, ക്യാമറാമാന്‍ എല്‍ദോ ഐസ്ക്, നടന്‍ അനീഷ് രവി തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു.