Malayalam
ഇവർ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നു, അഡ്വാൻസ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേൾക്കാതെയാണ് അഭിനയിച്ചത്; എലിസബത്ത്
ഇവർ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നു, അഡ്വാൻസ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേൾക്കാതെയാണ് അഭിനയിച്ചത്; എലിസബത്ത്
പ്രതിഫലത്തെ ചൊല്ലി നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടൻ ബാല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് താൻ അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല പറഞ്ഞത്. . ഇപ്പോഴിതാ ഈ വിഷയത്തിൽ ബാലയുടെ ഭാര്യ എലിസബത്തിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന് എലിസബത്ത്. ഇവർ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നുവെന്നും അഡ്വാൻസ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേൾക്കാതെയാണ് ബാല ചിത്രത്തില്‍ അഭിനയിച്ചതെന്നും എലിസബത്ത് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു.
അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാൻ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാൻ പോയത്.’’–എലിസബത്ത് പറഞ്ഞു.
അതേസമയം ഈ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ അനൂപ് പന്തളം എത്തിയിരുന്നു. തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ബാലയെ നിര്‍ദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.
ബാലയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ക്യാമറാമാന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയതാണെന്നും തെളിവുണ്ടെന്നും ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ഉണ്ണി മുകുന്ദന്‍ നേരിട്ട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
