Connect with us

രാത്രിയിൽ ചില ഹീറോയിൻസ് വിളിക്കുമെന്ന് ബാല അതിൽ എനിക്കത്ര സന്തോഷമില്ലെന്ന് എലിസബത്ത്

Movies

രാത്രിയിൽ ചില ഹീറോയിൻസ് വിളിക്കുമെന്ന് ബാല അതിൽ എനിക്കത്ര സന്തോഷമില്ലെന്ന് എലിസബത്ത്

രാത്രിയിൽ ചില ഹീറോയിൻസ് വിളിക്കുമെന്ന് ബാല അതിൽ എനിക്കത്ര സന്തോഷമില്ലെന്ന് എലിസബത്ത്

ബാലയും എലിസബത്തുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ ചർച്ച വിഷയം . നടന്റെ പുത്തൻ ചിത്രം ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയും എലിസബത്തും ഒരുമിച്ച് എത്തിയിരുന്നു. മകൾ എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അവളെ വിടില്ല എന്നാണ് ചിലർ പറഞ്ഞതെന്നും ബാല പുത്തൻ അഭിമുഖത്തിൽ പറയുന്നു. രാത്രിയിൽ ചില ഹീറോയിൻസ് വിളിക്കും എന്ന് ബാല പറയുമ്പോൾ അവർ മാത്രമല്ല, മറ്റുചിലരും വിളിക്കാറുണ്ടെന്നും എലിസബത്ത് പറയുന്നു. അക്കാര്യത്തിൽ തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും അവർ വ്യക്തമാക്കി

മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. ബാല ചേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ എന്ന് പറയുന്നത് പുതിയ മുഖം ആണ്. ജോലിയൊക്കെ നല്ല രീതിയിൽ പോകുന്നു. കുറെ ദിവസത്തിനു ശേഷമാണ് വീട്ടിലേക്ക് വരുന്നത് എന്നും മാധ്യമ പ്രവർത്തകൻ ഹൈദ്രാലിയുടെ ചോദ്യങ്ങൾക്ക് മറുപടി ആയി എലിസബത്ത് പറയുന്നു. അതേസമയം രാത്രിയിൽ ഹീറോയിൻസ് വിളിക്കാറുണ്ട് എന്ന് ബാല പറയുമ്പോൾ അല്ലാതെയും കുറെ ആളുകൾ വരാറുണ്ട് അക്കാര്യത്തിൽ എനിക്കത്ര സന്തോഷം ഇല്ലെന്നാണ് എലിസബത്ത് പറയുന്നത്.

അടികൂടുമ്പോൾ എന്നെ ഇടിക്കാറുണ്ടെന്ന് ബാല പറയുമ്പോൾ ഒരു ചിരി മാത്രമാണ് എലിസബത്ത് നൽകുന്നത്. സ്നേഹം കൂടുമ്പോൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ അത് എങ്ങനെ പറയാൻ ആകും എന്നാണ് ബാല നൽകുന്ന മറുപടി പറയുന്നത്. മോളെ സിനിമയ്ക്ക് കൊണ്ട് വരണം എന്ന് ആഗ്രഹമുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ എഡിറ്റ് ചെയ്യാതെ ഇടാനുള്ള ധൈര്യം ഉണ്ടോ എന്ന മറുചോദ്യമാണ് ബാല ചോദിക്കുന്നത്.

ഞാൻ മകളെ സിനിമ കാണാൻ വിളിച്ചിരുന്നു. എന്നാൽ പാപ്പു വരുന്നില്ല എന്നാണ് മറുപടിയാണ് അവിടെ നിന്നും കിട്ടിയത്. ഞാൻ വിളിച്ചപേക്ഷിച്ചു എന്നിട്ടും വിടുന്നില്ല എന്നാണ് പറഞ്ഞത്. ക്യാമറയുടെ മുൻപിൽ കരഞ്ഞുകൊണ്ട് വന്നു ഞാൻ പാവമാണ് എന്ന് കാണിക്കുന്ന ആളുകളെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. നമ്മൾ സത്യം പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുന്നില്ല. ഞാൻ അതിന് എന്ത് പാപം ആണ് ചെയ്തേ. പാപം ചെയ്ത ആളുകളുടെ റെക്കോർഡ്‌സ് കൊടുത്താൽ പോലീസ് അറസ്റ്റ് ചെയ്യുമോ. ഞാൻ കൊടുക്കാം ഡീറ്റെയിൽസ്. അത്രയും വേദനയിലാണ് ഞാൻ.
പാപ്പു ഇല്ലെങ്കിലും എലിസബത്ത് എനിക്ക് മോളെ പോലെയാണ്. എന്റെ കളിക്കൂട്ടുകാരിയാണ്. എനിക്ക് അപകടം പറ്റിയപ്പോൾ ഒരുപോള കണ്ണടക്കാതെ ഇരുന്ന് നോക്കിയ വ്യക്തിയാണ് എലിസബത്ത്. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല. പപ്പുവിനെ മകളായി കാണാൻ ഉള്ള മനസ്സൊക്കെ എലിസബത്തിനുണ്ട് എന്നും അഭിമുഖത്തിൽ ബാല പറയുന്നു.

ബാലക്ക് മാറ്റങ്ങളുണ്ടോ എന്ന ചോദ്യത്തിന് പുള്ളി ഇടയ്ക്കിടെ ഇങ്ങനെ മാറി കൊണ്ടിരിക്കും. വലിയ മാറ്റം ഒന്നുമില്ല എന്നും എലിസബത്ത് പുത്തൻ വീഡിയോയിൽ പറയുന്നുണ്ട്.

എല്ലാ പെണ്ണുങ്ങളും ഒരുപോലെയാണ്. ക്യമറയുടെ മുൻപിൽ നല്ല അഭിനയം ആണ് എന്ന് ബാല പറയുമ്പോൾ പുള്ളി അങ്ങനെ ആണ്, ക്യാമറയിൽ മാത്രമല്ല അതിന്റെ പിറകിലും പുള്ളി നല്ല അഭിനയമാണെന്നും എലിസബത്ത് പറയുന്നു. ഷെഫീക്കിന്റെ സന്തോഷം സെറ്റിൽ ഞാനും പോയിരുന്നു എന്നും എലിസബത്ത് വീഡിയോയിൽ പറയുന്നുണ്ട്. പുള്ളി ഹീറോയിൻസ് വരുമ്പോൾ ലൊക്കേഷനിലേക്ക് വരണ്ട റൂമിൽ ഇരുന്നാൽ മതി എന്ന് പറയുമെന്നും എലിസബത്ത് വ്യക്തമാക്കി. എല്ലാവരും ഇങ്ങേരുടെ സിനിമ കാണണം കുറെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നും എലിസബത്ത് കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണവെ ബാല നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. തന്റെ മകള്‍ വരുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ തന്നെ പറ്റിച്ചുവെന്നുമാണ് ബാല പറഞ്ഞത്. ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത.

ബാലയുടെ പ്രസ്താവന ചര്‍ച്ചകളില്‍ നിറയുന്നതിനിടെ അമൃത തന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. ഈ ചിത്രം അമൃത ബാലയ്ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകൡലൂടെ ബാലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചെത്തുകയായിരുന്നു.

More in Movies

Trending

Recent

To Top