Connect with us

എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല

Movies

എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല

എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളി അല്ലെങ്കിൽ കൂടി മലയാളികൾ സ്വന്തം എന്ന് കരുതുന്ന നടനാണ് ബാല. 2006 ൽ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാല മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് യുവാക്കൾക്കിടയിൽ വരെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ബാല മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. ഏകദേശം പതിനഞ്ച് വർഷത്തോളമായി സിനിമയിൽ സജീവമാണ് നടൻ. നടനെന്നതിലുപരി സംവിധായകനും നിർ‌മാതാവുമെല്ലാമാണ് ബാല ഇന്ന്.അടുത്തിടെ സിനിമകളിൽ അഭിനയിക്കുന്നത് കുറവാണെങ്കിലും ബാല എന്നും ലൈം ലൈറ്റിൽ തന്നെയുണ്ട്. നൽകുന്ന അഭിമുഖങ്ങളിലൂടെയാണ് ബാല വൈറലായി മാറാറുള്ളത്. ബാലയുടെ പല ഡയലോഗുകളും ചേഷ്ഠകളുമെല്ലാം മിമിക്രി കലാകാരന്മാരും ട്രോളന്മാരും നിരന്തരമായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം, ബാലയുടെ സിനിമാ കരിയർ പോലെ തന്നെ ആരാധകർക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. വ്യക്തി ജീവിതത്തിൽ നിരവധി മോശം അനുഭവങ്ങളിലൂടെ നടൻ കടന്നു പോയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ബാല തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധത്തിന്റെ തകർച്ചയും ബാലയുടെ രണ്ടാം വിവാഹവുമെല്ലാം ആരാധകർ ചർച്ച ചെയ്തിട്ടുള്ളതാണ്.

ആദ്യം ബാല വിവാഹം ചെയ്തത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ആ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകമുണ്ട്. മകൾ ജനിച്ച് അധികം വൈകാതെയാണ് ഇരുവരും വേർപിരിഞ്ഞത്. അമ‍ൃതയുടെ സംരക്ഷണയിലാണ് മകൾ ഇപ്പോൾ ഉള്ളത്.

രണ്ടാം വിവാഹം വരെ ഇടയ്ക്കിടെ മകളെ സന്ദർശിക്കാറുണ്ടായിരുന്നു ബാല. മകളോടൊപ്പം സമയം ചെലവഴിക്കുകയും മറ്റും ചെയ്തിരുന്നു താരം. എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം ബാല മകളെ സന്ദർശിക്കാതെ ആയി എന്നാണ് പറയുന്നത്.


അതേസമയം, ചില അഭിമുഖങ്ങളിൽ മകളെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. മകളെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് ഉൾപ്പെടെ നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ നടൻ മനോജ് കെ ജയൻ തന്നോട് പറഞ്ഞ കാര്യം പങ്കുവച്ചിരിക്കുകയാണ് ബാല. താനും മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ് തളരരുത് ഒപ്പമുണ്ടെന്ന് മനോജ് കെ ജയൻ പറഞ്ഞു എന്നാണ് ബാല പറയുന്നത്.

‘എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയൻ. ഒരിക്കൽ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഈ ഇന്റർവ്യൂവിൽ പറയാമോ എന്നറിയില്ല. ‘ബാല എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരരുത്. തിരിച്ചുവരണം. ബാല ഞാൻ ഉണ്ട്’ ആ ഒരു വാക്ക്,”സിനിമയിൽ എത്രകാലം ഒരു നടൻ ഉണ്ടാവുമെന്ന് അറിയില്ല. എത്രനാൾ കാശ് ഉണ്ടാവുമെന്ന് അറിയില്ല. എത്രകാലം നമ്മുക്ക് വണ്ടിയുണ്ടാകും വീടുണ്ടാകും എന്നറിയില്ല. വിളിച്ച് ഭക്ഷണം കഴിച്ചൊന്ന് ചോദിക്കാനുള്ള മനസ് എത്രപേർക്ക് ഉണ്ടാവും. അത് വേണം!,’ ബാല പറഞ്ഞു.

ആദ്യം നടി ഉർവശിയെ വിവാഹം കഴിച്ച മനോജ് കെ ജയന് ആ ബന്ധത്തിലാണ് മകൾ ഉള്ളത്. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണെന്ന് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മനോജ് കെ ജയനെ കുറിച്ച് മറ്റൊരു രസകരമായ സംഭവും ബാല പങ്കുവയ്ക്കുന്നുണ്ട്. ‘മനോജ് കെ ജയനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഇന്ന് കേരളത്തിൽ മലയാളത്തിൽ ഉള്ള ഏത് നടനായിട്ട് താരതമ്യം ചെയ്താലും മനോജ് കെ ജയനേക്കാൾ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല,’

‘ഒരിക്കൽ റാവിസ് ഹോട്ടലിൽ വെച്ച് മനോജേട്ടൻ പറഞ്ഞ കോമഡി കേട്ട് ഞാൻ ചിരിച്ച് വയറൊക്കെ വേദനിച്ച് ഇരുന്നിടത് നിന്ന് താഴെ വീണു. ചേട്ടാ നിർത്ത് ചേട്ടാ എന്ന് പറഞ്ഞോണ്ട് ഇരുന്നു. ഭയങ്കര ഹ്യുമർ സെൻസാണ്. എന്നാൽ അത് പറയുന്നത് അറിയില്ല. സിംപിൾ ആയിട്ട് പറഞ്ഞു കളയും. പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരവും ഇല്ല,’ ബാല പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top