Connect with us

നിര്‍ണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല; ബൈജു കൊട്ടാരക്കര

News

നിര്‍ണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല; ബൈജു കൊട്ടാരക്കര

നിര്‍ണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല; ബൈജു കൊട്ടാരക്കര

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ ഉറ്റു നോക്കുന്ന സംഭവം കൂടിയാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി നടക്കുന്ന കേസിന്റെ വിചാരണ അന്തിമ ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

നിര്‍ണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. എത്ര വലിയ ആളുകളാണെങ്കിലും തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. അതിന് വേണ്ടിയാണ് അവര്‍ ഹൈക്കോടതിയിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരാക്കര പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട വിചാരണ ഏകദേശം പൂര്‍ത്തിയാവാറായി. ഏതാണ് 39 സാക്ഷികളില്‍ 27 പേരെ ഇതിനോടകം വിചാരണയും ക്രോസ് വിസ്താരവും നടന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. അടച്ചിട്ടി മുറിയില്‍ വളരെ രഹസ്യമായി നടക്കുന്ന വിചാരണയായതിനാല്‍ തന്നെ വാര്‍ത്തകള്‍ അധികമൊന്നും പുറത്ത് വരുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കേസില്‍ ഇതുവരേയുള്ളതില്‍ 12 പേരെ കൂടിയാണ് വിസ്തരിക്കാനുള്ളത്, അത് മാത്രമല്ല ഇനിയുള്ള വിചാരണയില്‍ 20 സാക്ഷികളെ കൂടി അധികമായി വിസതരിക്കാനുണ്ട്. ഇതോടൊപ്പമാണ് മൂന്ന് അഭിഭാഷകരെ കൂടി കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത കോടതിയിലേക്ക് പോകുന്നുവെന്ന വിവരം കൂടി അറിയുന്നത്.

രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗ്ഗീസ്, മറ്റൊരു ജൂനിയര്‍ എന്നിവരാണ് ആ അഭിഭാഷകര്‍. ഇവരെ പ്രതി ചേര്‍ക്കണമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുമുണ്ട്. ഈ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് സായി ശങ്കറെന്ന കംപ്യൂട്ടര്‍ വിദഗ്ധനെ കൊണ്ടാണ് ദിലീപിന്റെ പക്കലുണ്ടായിരുന്നു ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എറണാകുളത്തെ രണ്ട് ഹോട്ടലുകളില്‍ ഒരേസമയം മുറിയെടുക്കുകയും ആ മുറികളിലേക്ക് ദിലീപിന്റെ അടുപ്പക്കാര്‍ ഉള്‍പ്പടെ പല ആളുകളും വന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് കോടതിയില്‍ കൊടുത്തുവെന്നാണ് അറിയാന്‍ സാധിച്ചത്. ഈ റൂമുകളില്‍ നിന്നും അല്ലാതെയും എല്ലാ വിവരങ്ങളും നശിപ്പിച്ചതിന് ശേഷം വെറും ചണ്ടിയായ ഫോണാണ് ഹൈക്കോടതിയില്‍ കൊടുത്ത്.

മുംബൈയിലെ ലാബ് ഇന്ത്യയില്‍ നിന്നാണ് ഇതിന് അകത്തെ വിവരങ്ങള്‍ എന്നെന്നേക്കുമായി നീക്കി കളയാന്‍ ദിലീപും സംഘവും ശ്രമിച്ചത്. അതിന് അകമ്പടി പോയത് ഈ വക്കീലന്മാരാണ്. ഇത് തെളിയിക്കുന്ന വിമാനത്താവളത്തിലെ സി സി സി ടി വി ദൃശ്യങ്ങള്‍, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബില്ല് എല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

മുംബൈയിലെ ലാബില്‍ നിന്നും കണ്ടെടുത്ത മിറര്‍ ഇമേജാണ് ഏറ്റവും വലിയ തെളിവ്. അതൊക്കെ കോടതിയിലെത്തിയിട്ടും ആരും ഇവര്‍ക്കെതിരെ ചെറുവിരലനക്കുന്നില്ല. നിരവധി സാക്ഷികളും തെളിവുകളും ദിലീപിന് എതിരായി കോടതിയിലുണ്ട്. അനൂപിന്റെ കയ്യില്‍ നിന്നും കിട്ടിയ ചില തെളിവുകള്‍ സൂചിപ്പിക്കുന്നത് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നേരത്തെ തന്നെ ദിലീപിന്റെ കയ്യിലുണ്ടായിരുന്നുവെന്നാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കുകയും പ്രധാന സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരത്തെെ്രെ കംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നേരത്തെ ബാര്‍ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കര്‍ സായ് ശങ്കര്‍ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ ഉപകരണം ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്‌തോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ നിലവില്‍ മാപ്പ് സാക്ഷിയാണ് സായ് ശങ്കര്‍.

Continue Reading
You may also like...

More in News

Trending