Connect with us

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുകൾ ഇവരാണ്; തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി

Malayalam

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുകൾ ഇവരാണ്; തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുകൾ ഇവരാണ്; തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി

പ്രശസ്തയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ ഒട്ടുമിക്ക നായികന്മാർക്കും തന്റെ ശബ്ദം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ഭാഗ്യ ലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി 148 ഓളം നായികമാർക്ക് ഇതിനോടകം ശബ്ദം നൽകി.

ഇപ്പോൾ ഇതാ ആരൊക്കെയാണ് മലയാളസിനിമയിലെ ലേഡീ സൂപ്പർസ്റ്റാറുകളെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു .ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു

“സൂപ്പർസ്റ്റാർ എന്നതുകൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ആളുകളുടെ മനസ്സിൽ ഇടം പിടിക്കുന്ന ആളാണോ അതോ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണോ എന്നത് ഒരു വിഷയമാണ്. ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ പറയുകയാണെങ്കിൽ, ‘മണിചിത്രത്താഴ്’ എന്നൊരു സിനിമയിൽ ശോഭനയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല.

അപ്പോൾ ശോഭന സൂപ്പർസ്റ്റാറാണെന്നു തോന്നും. ഉർവശിയെ പോലെ ഇത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്തൊരു നടിയില്ല. ഉർവശിയും ഒരു സൂപ്പർസ്റ്റാറാണ്. ഇപ്പോൾ മഞ്ജുവാര്യരെ കേരളം മൊത്തം ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തിൽ ഒരു സാധാരണ നടി മാത്രമല്ല അവർ, അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ളൊരു വ്യക്തി കൂടിയാണ്. ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്. അവരും സൂപ്പർസ്റ്റാറാണ്. ഭാഗ്യ ലക്ഷ്മി പറയുന്നു

bagya lakshmi

More in Malayalam

Trending

Recent

To Top