അപ്പാനി ശരത്ത് അച്ഛനാകുന്നു : സീമന്ത ചിത്രങ്ങൾ കാണാം ….
അങ്കമാലി ഡയറീസ് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വില്ലനാണ് അപ്പാനി രവി. അപ്പാനി രവിയായി എത്തിയത് അപ്പാനി ശരത്താണ്. അപ്പാനി ശരത്ത് ഇപ്പോൾ അച്ഛനാകാൻ പോകുകയാണ്.
ആദ്യ സിനിമ കഴിഞ്ഞ സമയത്ത് തന്നെ ആയിരുന്നു ശരത്തിന്റെയും രേഷ്മയുടെയും വിവാഹം. എന്നാൽ ഇപ്പോൾ അപ്പാനി ശരത്ത് ഇപ്പോൾ അച്ഛനാകാൻ പോകുന്നു.
അപ്പാനി ശരത്ത് തന്നെയാണ് സീമന്ത ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭാര്യ രേഷ്മയ്ക്ക് ഒപ്പമുള്ള സീമന്ത ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഈ സന്തോഷ വാർത്ത ആരാധകരിലേക്ക് എത്തിച്ചത്.
‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്‍റെ നല്ലപാതിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളിലൂടെ…” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഈ വേളയിൽ ഒരുപിടി നല്ല ചിത്രങ്ങളാണ് ശരത്തിന്‍റെതായി പുറത്തിറങ്ങാനുള്ളത്.
സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ‘കോണ്ടസ’ ഈദ് റിലീസിന് ഒരുങ്ങുകയാണ്. മണി രത്നത്തിനൊപ്പമുള്ള ‘ചെക്ക വിന്ത വാനം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തീകരിച്ചു.
വിശാലിന്‍റെ ‘സണ്ടക്കോഴി-2’ വിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശരത്.