Connect with us

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!

ayisha

featured

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!

നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!

ഇന്ന് നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലര്‍ത്തുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ. തികച്ചും സാങ്കല്‍പ്പികമായ ഒരു ലോകത്ത് നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങളെ സിനിമയിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുകയാണ് സംവിധായകന്‍.

പ്രശസ്ത മലയാള നാടക-ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂർ ആയിഷ. മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ സാധാരണ മുസ്‌ലിം കുടുംബത്തിലാണ് ആയിഷയുടെ ജനനം. 1950-കളിൽ കേരളത്തിലാരംഭിച്ച രാഷ്‌ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ്‌ നിലമ്പൂർ ആയിഷ അരങ്ങിലെത്തുന്നത്‌. ഇ.കെ. അയമുവിന്റെ ജ്ജ്‌ നല്ല മനിസനാവാൻ നോക്ക്‌ ആയിരുന്നു ആദ്യനാടകം. മുസ്ലിം സമുദായത്തിൽനിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിർപ്പുകൾ ഇവർക്ക് നേരിടേണ്ടിവന്നു.

ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടരുന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാള നാടകവേദിക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് 2008-ൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നല്കി കേരള സർക്കാർ ഇവരെ ആദരിച്ചു. ഇവർ ഏറെ നാൾ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അരങ്ങ് എന്ന പേരിൽ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രായത്തിന്റെ അവശതകളൊന്നും വകവെയ്‌ക്കാതെ ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും അവര്‍ അഭിനയരംഗത്ത്‌ സജീവമാണ്‌. കണ്ടം ബെച്ച കോട്ട്‌',കുട്ടിക്കുപ്പായം’, കാട്ടുപ്പൂക്കള്‍',ഓളവും തീരവും’ എന്നിവ ഉള്‍പ്പെടെ പതിനഞ്ചില്‍പ്പരം സിനിമകളിലും വേഷമിട്ടു നിലമ്പൂര്‍ ആയിഷയെന്ന പ്രതിഭ .കേരളത്തിന്റെ വീരപുത്രി” എന്നറിയപ്പെടുന്ന നിലമ്പൂർ ആയിഷ, നാടകാഭിനയത്തിനുള്ള ആജീവനാന്ത പുരസ്ക്കാരമായ എസ് എൽ പുരം സ്റ്റേറ്റ് പ്രൈസ് നേടിയിട്ടുണ്ട്. 2011-ൽ ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ആയിഷയ്ക്ക് ലഭിച്ചു. കൂടാതെ പ്രേംജി അവാർഡ്, കെ പി എ സി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

More in featured

Trending

Recent

To Top