Connect with us

അവതാര്‍ 2വിന്റെ വിലക്ക് നീക്കി; ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും

Malayalam

അവതാര്‍ 2വിന്റെ വിലക്ക് നീക്കി; ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും

അവതാര്‍ 2വിന്റെ വിലക്ക് നീക്കി; ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും

ഭാഷാഭേദമന്യേ ലോകസിനിമാപ്രേമികള്‍ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍ 2. കഴിഞ്ഞ ദിവസം, ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വിതരണക്കാരുടെ നിലപാട് ആരാധകരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുത്.

ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും വിതരണക്കാരും തമ്മില്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടാഴ്ചയിലെ തിയേറ്റര്‍ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയേറ്ററുകാരും പങ്കിടാനാണ് ധാരണ. അതിനു ശേഷമാകും തുല്യമായി വീതിക്കുക.

നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാര്‍ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് നിലപാടെടുത്തത്. പുതിയ സാഹചര്യത്തില്‍ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ ഫിയോക് അറിയിച്ചു.

ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നത്. ഡിസ്‌നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍. കടലിനുള്ള ഒരു പ്രണയലേഖനമാണ് രണ്ടാം ഭാഗം.

നീല മനുഷ്യര്‍ അധിവസിക്കുന്ന പാന്‍ഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009ല്‍ പുറത്തുവന്ന അവതാറില്‍ പറഞ്ഞത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.

More in Malayalam

Trending

Recent

To Top