News
‘അവതാര്‍ 2’ വിന്റെ ട്രെയിലര്‍ പുറത്ത്; ആകാംക്ഷയോടെ ആരാധകര്‍
‘അവതാര്‍ 2’ വിന്റെ ട്രെയിലര്‍ പുറത്ത്; ആകാംക്ഷയോടെ ആരാധകര്‍
ഭാഷാ ഭേദമനേയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍ 2’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. ട്രെയിലര്‍ കണ്ട ആരും ഒറ്റവാക്കില്‍ പ്രതികരണം പറയും ‘അത്യുഗ്രന്‍’. അത്രയും ഗംഭീരമായ കാഴ്ച്ചാവിരുന്ന് ഒരുക്കിയിരിക്കുകയാണ് ജയിംസ് കാമറൂണ്‍. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂണ്‍ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.
ചിത്രം ഈ വര്‍ഷം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. അവതാര്‍ 2 ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ വിവരിക്കപ്പെടുന്നു. അവതാര്‍ 2.
സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു.
ആദ്യത്തേത് പോലെ തന്നെ അവതാര്‍ 2വും കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുമെന്ന് നൂറ് ശതമാനമുള്ള ഉറപ്പിന് ബലം കൂട്ടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയിലറും.
2009 ലെ അവതാറിനു ശേഷം പാന്‍ഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.