Connect with us

ആത്മസഖിയ്ക്ക് പിന്നാലെ പ്രിയപെട്ടവളിൽ നിന്ന് പിന്മാറി അവന്തിക; സീരിയൽ ഉപേക്ഷിക്കാൻ എടുത്ത തീരുമാനം ഉചിതമായെന്ന് താരം

serial

ആത്മസഖിയ്ക്ക് പിന്നാലെ പ്രിയപെട്ടവളിൽ നിന്ന് പിന്മാറി അവന്തിക; സീരിയൽ ഉപേക്ഷിക്കാൻ എടുത്ത തീരുമാനം ഉചിതമായെന്ന് താരം

ആത്മസഖിയ്ക്ക് പിന്നാലെ പ്രിയപെട്ടവളിൽ നിന്ന് പിന്മാറി അവന്തിക; സീരിയൽ ഉപേക്ഷിക്കാൻ എടുത്ത തീരുമാനം ഉചിതമായെന്ന് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അവന്തിക മോഹന്‍. അവന്തിക മോഹൻ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ആത്മസഖിയിലെ നന്ദിത എന്ന് പറയുന്നതായിരിക്കും സുപരിചിതം. വിവാഹശേഷവും അഭിനയരംഗത്ത് ഉണ്ടായിരുന്ന അവന്തിക തൻറെ മകൻ രുദ്രന് ജന്മം നൽകുന്നതിന് വേണ്ടി സീരിയലിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഈ അടുത്തിടയ്ക്കാണ് കുഞ്ഞിന് ഒരു വയസ്സ് പൂർത്തിയായത്. ഇതിന്റെ ആഘോഷങ്ങൾ താരം എഫ് ബിയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

ആത്മസഖിക്ക് പിന്നാലെയായാണ് താരം പ്രിയപ്പെട്ടവളിലേക്ക് എത്തിയത്. ഇത്തവണയും ഡോക്ടര്‍ കഥാപാത്രമായിരുന്നു അവന്തികയ്ക്ക് ലഭിച്ചത്. എന്നാൽ അവിടെയും ആരാധകർക്ക് നിരാശയായിരുന്നു അവന്തിക നൽകിയത്

വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അവന്തിക സീരിയയിൽ നിന്ന് പിന്‍വാങ്ങിയത്
ലോക് ഡൗണായതോടെ പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ അവന്തിക സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി പരമ്പരയുടെ ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും അവന്തിക എത്തിയിരുന്നില്ല. യാത്ര ചെയ്ത് ലൊക്കേഷനിലേക്ക് എത്താന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും അതിനാലാണ് പിന്‍വാങ്ങുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം അവന്തിക എടുത്തത്.

എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്ന് ചോദിച്ചവരോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് പറഞ്ഞാണ് അവന്തിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ജൂനിയര്‍ ആര്‍ടിസ്റ്റിനും അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയായി രണ്ട് പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്. ഇതാണ് തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചവരോട് പറയാനുള്ള കാര്യമെന്നും അവന്തിക കുറിച്ചിട്ടുണ്ട്.

അഭിനയം തന്‍രെ പാഷനായതിനാല്‍ ഉപേക്ഷിക്കാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. കുടുംബത്തിലുള്ളവരും തന്നെ ഈ സമയത്ത് ഷൂട്ടിംഗിനായി വിടുന്നില്ല. ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രിയപ്പെട്ടവള്‍ ടീമിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നുവെന്നും അവന്തിക മോഹന്‍ കുറിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in serial

Trending

Recent

To Top