Connect with us

ജീവിതത്തിലെ വലിയ സന്തോഷം; പങ്കുവെച്ച് സംവിധായകന്‍ അറ്റ്‌ലീ

News

ജീവിതത്തിലെ വലിയ സന്തോഷം; പങ്കുവെച്ച് സംവിധായകന്‍ അറ്റ്‌ലീ

ജീവിതത്തിലെ വലിയ സന്തോഷം; പങ്കുവെച്ച് സംവിധായകന്‍ അറ്റ്‌ലീ

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്‌ലി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

പ്രിയയും ആറ്റ്‌ലീയും കല്യാണം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അച്ഛനാകാന്‍ പോകുന്നെവെന്നുള്ള സന്തോഷവാര്‍ത്തയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന ബോളിവുഡിലെ ആറ്റ്‌ലീയുടെ ആദ്യ ചിത്രം ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ അടുത്ത വര്‍ഷം ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ ഒരുപാട് നാളുകള്‍ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തില്‍ കൂടി കടന്നു പോകുകയാണിപ്പോഴന്ന് ആറ്റ്‌ലീയും പ്രിയയും അറിയിച്ചു.

തങ്ങളുടെ ഈ സന്തോഷത്തില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും ആറ്റ്‌ലീയും പ്രിയയും അറിയിച്ചു. നീണ്ട വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ 2014ലാണ് ആറ്റ്‌ലീ – കൃഷ്ണപ്രിയ വിവാഹം.

More in News

Trending

Recent

To Top