Connect with us

കേരള യൂണിവേഴ്‌സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആതിര മുരളി

Malayalam

കേരള യൂണിവേഴ്‌സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആതിര മുരളി

കേരള യൂണിവേഴ്‌സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആതിര മുരളി

മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ എത്തി മലയാളികളുടെ ഹൃദയം കവർന്നെടുത്ത ഗായികയാണ് ആതിര മുരളി. സോഷ്യല്‍മീഡിയയില്‍ സജീവമായ ആതിര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കേരള യൂണിവേഴ്‌സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ആതിര. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. 1800 ല്‍ 1369 മാര്‍ക്ക് നേടിയാണ് ആതിര ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദിയെന്നും ആതിര കുറിച്ചിരുന്നു.

ഹെയ്ദി സാദിയ, ഇഷാന്‍ ദേവ് തുടങ്ങി നിരവധി പേരാണ് ആതിരയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ആരാധകരും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

8 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സെപ്റ്റംബറിലായിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.. വീട്ടുകാരുടെ സമ്മതത്തോടെയായാണ് വിവാഹമെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ ജീവിതസഖിയാക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top