Social Media
അഹാനയ്ക്ക് അറിയാം ആളുകളെ എങ്ങനെയാണ് കംഫർട്ടബിൾ ആക്കി നിർത്തേണ്ടതെന്ന്, തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല; അഹാന കൃഷ്ണ
അഹാനയ്ക്ക് അറിയാം ആളുകളെ എങ്ങനെയാണ് കംഫർട്ടബിൾ ആക്കി നിർത്തേണ്ടതെന്ന്, തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല; അഹാന കൃഷ്ണ
നടൻ കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലിയിലും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ എന്ന നിലിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണൽ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്.
അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
തുടക്കത്തിൽ തന്നെ ദിയയുടെ സഹോദരിമാർ അശ്വിനെ പരിഗണിക്കുന്നില്ല, അവർ ഈ ബന്ധം കാര്യമാക്കുന്നില്ല., വീട്ടുകാർക്ക് ഇഷ്ടമല്ലെ എന്നിങ്ങനെയൊക്കെയായിരുന്നു ചിലർ ആരോപിച്ചിരുന്നത്. ഇക്കൂട്ടത്തിൽ അഹാനയ്ക്ക് അശ്വിനെ ഇഷ്ടമല്ലെന്ന തരത്തിലും ചിലർ പ്രതികരിച്ചിരുന്നു. അശ്വിന്റെ കുടുംബം ആദ്യമായി വീട്ടിലെത്തിയപ്പോൾ അഹാന അവിടെ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി ചിലർ പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ ദിയയുടെ സഹോദരിമാരോടുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് അശ്വിൻ. യുട്യൂബ് ചാനലിൽ പങ്കിട്ട ക്യൂ ആന്റ് എ സെഷനിലാണ് അശ്വിനും ദിയയും ഇക്കാര്യത്തിൽ മനസ് തുറന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ;
അശ്വിൻ വളരെ സൈലന്റ് ആയൊരു വ്യക്തിയാണ്. എന്റെ സഹോദരിമാരിൽ അമ്മു പെട്ടെന്ന് എല്ലാവരുമായി ഇടപെടാറുണ്ട്. അതേസമയം മറ്റ് രണ്ട് പേരും അങ്ങനയേ അല്ല. അവർക്ക് കംഫർട്ടബിൾ ആണെങ്കിലെ സംസാരിക്കൂ. അതുപോലെ തന്നെയാണ് അശ്വിനും. പരിചയപ്പെട്ട് സെറ്റായാൽ മാത്രമേ സംസാരിക്കൂ. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ആരും ജാഡ കാണിച്ച് ഇരിക്കുന്നതല്ല. ഇപ്പോഴാണ് കുറച്ചുകൂടി അടുക്കാനും ഇടപഴകാനുമൊക്കെ അവസരം ഉണ്ടായത് എന്നുമാണ് ദിയ കൃഷ്ണ പറഞ്ഞത്.
പിന്നാലെ ദിയയുടെ മൂന്ന് സഹോദരിമാരെ കുറിച്ച് അശ്വിനും പ്രതികരിച്ചിരുന്നു. അഹാനയ്ക്ക് അറിയാം ആളുകളെ എങ്ങനെയാണ് കംഫർട്ടബിൾ ആക്കി നിർത്തേണ്ടതെന്ന്. അത് നല്ലൊരു ക്വാളിറ്റിയാണ്. അതുകൊണ്ട് തന്നെ അമ്മുവിന്റെ അടുത്ത് സംസാരിക്കുമ്പോൾ ഞാൻ നല്ല കംഫർട്ടബിൾ ആയിരുന്നു. ഭയങ്കര സ്വീറ്റായിരുന്നു അമ്മു.
ഇഷാനിയിൽ ഉള്ള ഏറ്റവും നല്ല ക്വാളിറ്റി അനാവശ്യമായി വെറുതെ ഇടപെട്ട് സംസാരിക്കില്ലെന്നതാണ്. റൂഡ് അല്ല. ഇഷാനി റൂഡ് ആയിട്ടൊരാളാണെന്ന കമന്റൊക്കെ ഞാൻ കണ്ടിരുന്നു. അത് ഇഷാനിയെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. ഇഷാനി മറ്റുള്ളവരുടെ സ്പേസിനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്താണ് ആവശ്യം അത് മാത്രമേ സംസാരിക്കുള്ളൂ. ഒരുപ്രാവശ്യം പോലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല.
ഇഷാനി സംസാരിക്കാതിരിക്കുമ്പോൾ ജാഡയാണെന്നും അശ്വിൻ സംസാരിക്കാതിരിക്കുമ്പോൾ നാണം കുണുങ്ങിയാണെന്നുമൊക്കെ ചിലർ പറയാറുണ്ടെന്ന് ഇടയ്ക്ക് ദിയ പറഞ്ഞപ്പോൾ അതൊക്കെ വളരെ മോശമാണെന്നും ഇഷാനിയെ കുറിച്ച് ശരിക്കും അറിയാത്തതിനാലാണ് ഇത്തരത്തിൽ പറയുന്നതെന്നും അശ്വിൻ പറഞ്ഞു.
ഇഷാനിയോട് സംസാരിക്കുമ്പോൾ ഒരു ഒൻപത് വയസൊക്കെ എനിക്ക് കുറഞ്ഞത് പോലെ തോന്നും. പെട്ടെന്ന് തന്നെ ആളുടെ പ്രായത്തിലേക്ക് നമ്മളെ കൊണ്ടുപോകും. അത് നല്ലൊരു ക്വാളിറ്റിയാണ്. ഈ മൂന്ന് പേരുടേയും നല്ല ക്വാളിറ്റി ചേർത്താൽ ഉള്ളതാണ് ദിയയുടെ അമ്മ എന്നുമാണ് അശ്വിൻ പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.