Malayalam
എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം,കുറെ കാലത്തെ ആഗ്രഹം ആണത്രേ!
എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം,കുറെ കാലത്തെ ആഗ്രഹം ആണത്രേ!
ടെലിവിഷനിലും സ്റ്റേജ് ഷോകളിലും അവതാരകയായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് തിരിയുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ അശ്വതി പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം താരം പങ്കിട്ട ചിത്രവും വേറിട്ട ക്യാപ്‌ഷനും ആണ് ചിത്രം ആരാധകര്‍ ഏറ്റെടുക്കാന്‍ കാരണമായത്. എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ.
പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !’ എന്ന് മമ്മൂക്ക’ എന്നാണ് താരം ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പിന് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. ലാലേട്ടനൊപ്പം സെല്‍ഫി എടുക്കാന്‍ നിന്ന കഥ ഞാനീയവസരത്തില്‍ ഓര്‍മിപ്പിക്കുന്നു എന്ന് ഒരാള്‍ കമന്റ് ചെയ്യുമ്ബോള്‍, ശവത്തില്‍ കുത്തരുത് പിള്ളേച്ചാ എന്ന് മറുപടിയാണ് അശ്വതി നല്‍കുന്നത്.
റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴും മാമാങ്കം ശക്തമായി തന്നെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. കൂടുതല്‍ തിയേറ്ററുകളിലേക്കും രാജ്യത്തിന് പുറത്തും ചിത്രത്തിന്റെ റിലീസ് വ്യാപിയ്ക്കുന്നു. കലക്ഷന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിയ്ക്കുകയാണ് മാമാങ്കം.
aswathy sreekanth instagram
