Connect with us

പേരിന് മാറ്റം വരുത്തി ഐശ്വര്യ; കണ്ടു പിടിത്തവുമായി സോഷ്യൽ മീഡിയ

Bollywood

പേരിന് മാറ്റം വരുത്തി ഐശ്വര്യ; കണ്ടു പിടിത്തവുമായി സോഷ്യൽ മീഡിയ

പേരിന് മാറ്റം വരുത്തി ഐശ്വര്യ; കണ്ടു പിടിത്തവുമായി സോഷ്യൽ മീഡിയ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു.

തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചെങ്കിലും താരങ്ങൾ വേർപിരിഞ്ഞെന്ന് നിരന്തരം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ പുതിയ ചില കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ കുടുംബവുമായി അടുത്തുനിന്ന ഐശ്വര്യ തന്റെ പേരിനൊപ്പം ബച്ചൻ എന്ന കുടുംബ പേരുകൂടി ചേർത്തിരുന്നു. ഐശ്വര്യ റായി ബച്ചൻ എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. പൊതു പരിപാടികളിലും മറ്റും ഐശ്വര്യയുടെ പോസ്റ്റുകളിലും ഒക്കെ ബച്ചൻ എന്ന പേരുമുണ്ട്.

എന്നാൽ ഇപ്പോൾ ഐശ്വര്യ പേരിന് മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് പുതിയ കണ്ടുപിടുത്തം. അടുത്തിടെ യുഎഇയിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറം പരിപാടിയിൽ മുഖ്യാതിഥിയായി ഐശ്വര്യ റായി പങ്കെടുത്തിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള നടിയുടെ പ്രസംഗം ലോകമെമ്പാടും വാർത്തയാവുകയും ചെയ്തു. എന്നാൽ ഇതിനിടെ ചിലർ ശ്രദ്ധിച്ചത് പരിപാടിയിൽ ഐശ്വര്യ റായ് എന്ന പേരിലേക്കാണ്.നടിയെ സംഘാടകർ പരിചയപ്പെടുത്തിയത് ഐശ്വര്യ റായി എന്ന പേരിലാണ്. വേദിയിലെ ഗ്രാഫിക്‌സിൽ പോലും ബച്ചൻ എന്നുണ്ടായിരുന്നില്ല.

More in Bollywood

Trending