Connect with us

നിങ്ങളെന്തിനാണ് സഞ്ജയ് സാര്‍ അവളെ തൊട്ടത്?, ഐശ്വര്യയെ തൊട്ട ബന്‍സാലിയോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

Bollywood

നിങ്ങളെന്തിനാണ് സഞ്ജയ് സാര്‍ അവളെ തൊട്ടത്?, ഐശ്വര്യയെ തൊട്ട ബന്‍സാലിയോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

നിങ്ങളെന്തിനാണ് സഞ്ജയ് സാര്‍ അവളെ തൊട്ടത്?, ഐശ്വര്യയെ തൊട്ട ബന്‍സാലിയോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ എക്കാലത്തെയും ചര്‍ച്ചാവിഷയമാണ് ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ ഇപ്പോഴും ഐശ്വര്യസല്‍മാന്‍ പ്രണയ കഥ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. എന്നാല്‍ സല്‍മാന്‍ ഖാന്റെ നിരന്തരമായ മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സല്‍മാന്‍ ഖാന്‍ അവിവാഹിതനാണ്.

മുമ്പൊരിക്കല്‍ ഹം ദില്‍ ദേ ഛുകേ സനത്തിന്റെ ചിത്രീകരണത്തിന്റെ സമയത്തുള്ള സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയത്തെക്കുറിച്ചുള്ള സ്മിത ജയക്കറുടെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇരുവരുടേയും ഓഫ് സ്‌ക്രീന്‍ പ്രണയമാണ് ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയുടെ രഹസ്യം എന്നാണ് നടി പറയുന്നത്. അവരുടെ പ്രണയം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ചാണ് അത് മൊട്ടിട്ടതും വിരിഞ്ഞതും. അത് കാണാനുണ്ടായിരുന്നു. സിനിമയ്ക്ക് അത് ഉപകരിക്കുകയും ചെയ്തു.

ആങ്കോം കി ഗുസ്താക്കിയ എന്ന പാട്ടില്‍ ഒരു രംഗമുണ്ടായിരുന്നു. ആഷ് അടുത്തു നില്‍ക്കുമ്പോള്‍ സല്‍മാന്‍ അവളുടെ ചുറ്റും നടക്കണം. ഈ സമയം സഞ്ജയ് പോയി അവളെ തൊട്ടു. നിങ്ങളെന്തിനാണ് സഞ്ജയ് സാര്‍ അവളെ തൊട്ടത്? അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സല്‍മാന്‍ പറഞ്ഞു. പുതിയ പ്രണയമായിരുന്നു അത്. അവരുടെ കണ്ണുകള്‍ തമ്മിലുടക്കും. ഞങ്ങള്‍ അവരെ നോക്കിയിരിക്കുമായിരുന്നു എന്നാണ് സ്മിത പറഞ്ഞത്.

ചിത്രത്തില്‍ ഐശ്വര്യറായിയുടെ അമ്മ വേഷത്തിലാണ് സ്മിത അഭിനയിച്ചത്. ഐശ്വര്യയുമായി തനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സ്മിത പറയുന്നുണ്ട്. ഷൂട്ട് കഴിയുമ്പോള്‍ തങ്ങള്‍ ഒരുമിച്ചിരുന്ന് ചായ കുടിക്കുമായിരുന്നുവെന്നും സ്മിത പറയുന്നുണ്ട്. അക്കാലത്ത് ഐശ്വര്യ തുടക്കകാരിയായിരുന്നുവെങ്കില്‍ സെറ്റില്‍ എല്ലാവരോടും സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്നും സ്മിത പറയുന്നുണ്ട്.

ഷൂട്ടിന് ശേഷം ഞാനും ഐശ്വര്യയും ഒരുമിച്ച് സംസാരിക്കുമായിരുന്നു. മിസ് വേള്‍ഡ് ആയിരുന്നുവെങ്കിലും അക്കാലത്ത് അവള്‍ സിനിമയില്‍ വലിയ താരമായിരുന്നില്ല. ഇപ്പോഴും ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സിനിമയാണത്. എനിക്ക് ആ വേഷം തന്നതില്‍ സഞ്ജയ് ലീല ബന്‍സാലിയോട് ഞാന്‍ നന്ദി പറയുന്നു” എന്നാണ് സ്മിത പറഞ്ഞത്.

അതേസമയം തീര്‍ത്തും നാടകീയമായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയ തകര്‍ച്ച. സല്‍മാനെതിരെ ഐശ്വര്യ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയും ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐശ്വര്യയെ സല്‍മാന്‍ ഖാന്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. ഐശ്വര്യയുടെ വീടിന് മുന്നില്‍ മദ്യപിച് എത്തി ബഹളമുണ്ടാക്കയതിന് താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മറികടന്ന് തങ്ങളുടെ സ്വന്തം ജീവിതങ്ങളുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യയും സല്‍മാനും.

അതേസമയം സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് 2002 ല്‍ ഐശ്വര്യ റായ് തുറന്ന് സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനങ്ങളാണ് താന്‍ പ്രണയം അവസാനിപ്പിക്കാനുണ്ടായ കാരണമെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീ ഡനവും അപമാനവുമാണ്.

ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അവന്റെ കോളുകള്‍ എടുക്കാതെ വന്നപ്പോള്‍ സല്‍മാന്‍ എന്നെ പിന്തുടരുകയും സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ ഞാന്‍ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചത്” എന്നായിരുന്നു ഐശ്വര്യ റായ് പറഞ്ഞത്. ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു ഐശ്വര്യ റായ്.

More in Bollywood

Trending