Actress
ആ തമിഴ് നടന്റെ അനാവശ്യ സ്പർശനം; ഐശ്വര്യ കരണത്തടിച്ചു!!, ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ വാർത്ത ഇങ്ങനെ!
ആ തമിഴ് നടന്റെ അനാവശ്യ സ്പർശനം; ഐശ്വര്യ കരണത്തടിച്ചു!!, ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ വാർത്ത ഇങ്ങനെ!
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.
ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല.
എന്നാൽ ഒരിക്കൽ ഒരു പ്രമുഖ തമിഴ് നടനെ ഐശ്വര്യ കരണത്തടിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ആണത്രേ സംഭവം നടന്നത്. ആ നടൻ ഐശ്വര്യയെ മോശമായി സ്പർശിച്ചപ്പോൾ ഐശ്വര്യ ആ നടന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചുവെന്നാണ് പ്രചരിച്ചിരുന്നത്.
എന്നാൽ ആ നടൻ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ആദ്യം തന്നെ ഉയർന്ന് വന്നത് നടൻ അബ്ബാസിന്റെ പേരായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച കണ്ടുകൊണ്ടേൻ എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ഇതിൽ ഇരുവരും ചില റൊമാന്റിക് സീനുകൾ ചെയ്തിട്ടുണ്ട്. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി.
ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പർശിച്ചു. എന്നാൽ ആദ്യമൊക്കെ ഐശ്വര്യ ക്ഷമിച്ചുവെങ്കിലും ചില സമയങ്ങളിൽ നടൻ അതിരു കടന്നതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കുകയായിരുന്നുവെന്നാണ് പ്രചരിക്കുന്നത്.
ഇതോടെ നാണംകെട്ട് തലകുമ്പിട്ട നടൻ ദേഷ്യത്തോടെ കാരവാനിൽ കയറി ഇരിക്കുകയും ഷൂട്ടിംഗ് മുടങ്ങിയതോടെ സംവിധായകൻ ഇടപെട്ട് നടനെ കൊണ്ട് മാപ്പ് പറയിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യം മാപ്പ് പറയാൻ കൂട്ടാക്കിയില്ലെങ്കിലും സംവിധാ.കന്റെ ഇടപെടലിൽ നടന് മാപ്പ് പറയേണ്ടി വന്നു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്തത് എന്നുമാണ് പ്രചരിക്കുന്നത്.
എന്നാൽ ഈ വാർത്ത വിശ്വസിക്കാൻ പ്രേക്ഷകർക്ക് സാധ്യമായിട്ടില്ല. അബ്ബാസിനെ പോലൊരു നടൻ ഇത്തരത്തിലൊരു കാര്യം ചെയ്യില്ലെന്നും ഇവർ തമ്മിലുള്ള റൊമാൻസ് സീനുകൾ കണ്ട് ആരൊക്കെയോ പടച്ചു വിടുന്ന വാർത്തകളാണ് ഇതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഗോസിപ്പ് കോളങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട് എന്നല്ലാതെ അബ്ബാസോ ഐശ്വര്യയോ സിനിമയുമായി ബന്ധപ്പെട്ടവരോ ഇത്തരത്തിലൊരു സംഭവം നടന്നതായി പറയുന്നില്ല.
2000ത്തിൽ മമ്മൂട്ടി, തബു, അജിത്ത്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. മമ്മൂട്ടിയുടെ നായികാ കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. തബുവായിരുന്നു അജിത്തിന്റെ ജോടി. ഇരുവറിന് ശേഷം മണിരത്‌നത്തിന്റെ ഗുരു, രാവണൻ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചു.
പൃഥ്വിരാജ്, വിക്രം, പ്രഭു തുടങ്ങി ഒരു വലിയ താരനിര തന്നെ രാവണനിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ വിക്രമിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് അഭിഷേക് ബച്ചനായിരുന്നു. തമിഴിൽ പൃഥ്വിരാജ് അവതരിപ്പിച്ച പോലീസ് കഥാപാത്രമായെത്തിയത് വിക്രമും. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ് ഐശ്വര്യ.
മണിരത്നത്തിന്റെ പൊന്നിയിൽ സെൽവനിലാണ് താരം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രമായി പൊന്നിയിൽ സെൽവൻ എത്തിയത്. റെക്കോർഡുകൾ ഭേദിച്ചായിരുന്നു ചിത്രം മുന്നേറിയത്.