Connect with us

സിനിമ കണ്ടിട്ട് കുട്ടികൾ വഴിതെറ്റുന്നു, സ്‌മോക്കിങ് തുടങ്ങുന്നു, ഗു ണ്ടകളെല്ലാം കൂടി ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്, ഇതിന് അപ്പുറത്ത് ഒരു നല്ല വശമുണ്ട്; ആസിഫ് അലി

Actor

സിനിമ കണ്ടിട്ട് കുട്ടികൾ വഴിതെറ്റുന്നു, സ്‌മോക്കിങ് തുടങ്ങുന്നു, ഗു ണ്ടകളെല്ലാം കൂടി ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്, ഇതിന് അപ്പുറത്ത് ഒരു നല്ല വശമുണ്ട്; ആസിഫ് അലി

സിനിമ കണ്ടിട്ട് കുട്ടികൾ വഴിതെറ്റുന്നു, സ്‌മോക്കിങ് തുടങ്ങുന്നു, ഗു ണ്ടകളെല്ലാം കൂടി ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്, ഇതിന് അപ്പുറത്ത് ഒരു നല്ല വശമുണ്ട്; ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസിഫിന് പിന്തുണയുമായിനിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

സ്വീകരിച്ച നിലപാടിനും കയ്യടികൾ ലഭിച്ചിരുന്നു. ആ വേദിയിൽ വെച്ച് താൻ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും തന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളതിനോടൊപ്പം തന്നെ രമേശ് നാരായണെനിതിരെ നടക്കുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആസിഫ് അലി പറ‍ഞ്ഞത്. അതാണ് ഹൈലൈറ്റ് ചെയ്യുന്നതെന്നും, ഇതിന് അപ്പുറത്ത് ഒരു നല്ല വശമുണ്ടെന്നും ആസിഫ് അലി പറയുന്നു.

സിനിമ കണ്ടിട്ട് കുട്ടികൾ വ ഴിതെറ്റുന്നു, സ്‌മോ ക്കിങ് തുടങ്ങുന്നു, ലൈഫ് സ്റ്റൈൽ കോപ്പി ചെയ്യുന്നു, ആവേശം കണ്ടിട്ട് ഗു ണ്ടകളെല്ലാം കൂടി ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്. ശരിക്കും പറഞ്ഞാൽ ഇതിനെ മാത്രമേ നമ്മൾ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. ഇതിന്റെ ഒരു നല്ല വശം വേറെ ഉണ്ട്. സൺഡേ ഹോളിഡേ എന്ന സിനിമയിൽ, എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ മതിയെന്ന ഒരു ഡയലോഗുണ്ട്.

സത്യം പറഞ്ഞാൽ ആ ഡയലോഗ് എന്നെ ഇൻഫ്‌ളുവൻസ് ചെയ്തിട്ടുണ്ട്. ഞാൻ ആ ഡയലോഗ് കണ്ടപ്പോൾ പല കാര്യങ്ങളും ചിന്തിച്ചിട്ടുണ്ട്. നമ്മളും അങ്ങനെ റിയാക്ട് ചെയ്യുന്ന ആൾക്കാരാണ്. നമ്മൾ പുറത്തിറങ്ങുമ്പോൾ ഒരു പൊട്ട മൂഡിലാണെങ്കിൽ നമുക്കരികിലേക്ക് വരുന്ന ആളോട് ഒരു ആവശ്യവും ഇല്ലാതെ ചിലപ്പോൾ തട്ടിക്കയറിയേക്കാം. അത് ആ സമയത്തെ നമ്മുടെ മൂഡാണ്.

അത്തരത്തിൽ സിനിമയിലുള്ള നല്ല കാര്യങ്ങളും ആളുകളെ ഇൻഫ്‌ളുവെൻസ് ചെയ്യുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കുന്നില്ല, അല്ലെങ്കിൽ സമ്മതിക്കുന്നില്ല. മോശം മാത്രമാണ് എല്ലാവരും പറയുന്നത്. ഞാൻ ബി ടെക് ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ റിലീസും കഴിഞ്ഞ് അതൊരു വലിയൊരു ഹിറ്റായി സന്തോഷത്തിൽ ഇരിക്കുന്ന സമയമാണ്.

ഞാൻ വീട്ടിൽ നിൽക്കുമ്പോൾ എന്റെ മകൻ ഒരു സ്‌ട്രോ കട്ട് ചെയ്ത് വായിൽവെച്ച് ഡെനീം ഷർട്ടുമിട്ട് ഇങ്ങനെ പുകവലിക്കുന്ന രീതിയിൽ എന്റെ മുന്നിൽ വന്നു നിൽക്കുകയാണ്. ഇതെന്താണ് എന്ന് ചോദിച്ചപ്പോൾ ആനന്ദ് സുബ്രമണ്യം എന്ന് പറഞ്ഞു. കയ്യിലുള്ളത് സിഗരറ്റ് ആണെന്നും പറഞ്ഞു. അത്രയും ഇൻഫ്‌ളുവെൻസ് ചെയ്യാൻ പറ്റും. രണ്ട് രീതിയിലും പറ്റും. ഇതിൽ എന്റെ സൈഡ് സിനിമയെ സിനിമയായി കാണുക എന്നതാണ്.

നമ്മൾ കള്ളനായി അഭിനയിക്കുകയാണെങ്കിൽ അത് കള്ളനായിരിക്കണം. എന്റെ ഐഡിയോളജി ഇതാണ്, ഞാനൊരു നന്മയുള്ള കള്ളനാകാം എന്ന് പറയാനാവില്ല. ഉയരെയിലെ ഗോവിന്ദ് ചെയ്യുമ്പോൾ ഞാൻ ഇമേജ് കോൺഷ്യസ് ആയി എനിക്ക് ആസിഡ് ഒഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ ആ സിനിമയല്ല. അപ്പോൾ സിനിമയെ സിനിമയായി കാണുക.

ഉയരെയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് കഴിഞ്ഞ് സമ തിയേറ്ററിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ഒരു ആന്റി വന്നിട്ട് ആസിഫിനോട് നല്ല സിനിമയാണെന്ന് പറയണമെന്നും പക്ഷേ ഇവന്റെ ഉള്ളിൽ ഇതൊക്കെയുണ്ട് അതുകൊണ്ടാണല്ലോ അവൻ ഇത് കാണിക്കുന്നത് എന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്നവരുണ്ട്. എന്നാണ് ആസിഫ് അലി പറഞ്ഞത്.

അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് അമലയുടേതായി പുറത്തെത്താനുള്ളത്. അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ പടമാണ് ലെവൽ ക്രോസ്. ജൂലൈ ഇരുപത്തിയാറിന് റിലീസ് ചെയ്യും. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആസിഫും അമലയും. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

More in Actor

Trending