Connect with us

ആസിഫ് അലി സീരിയലിലേയ്ക്ക്…, എത്തുന്നത് ഈ പരമ്പരയില്‍; ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍

News

ആസിഫ് അലി സീരിയലിലേയ്ക്ക്…, എത്തുന്നത് ഈ പരമ്പരയില്‍; ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍

ആസിഫ് അലി സീരിയലിലേയ്ക്ക്…, എത്തുന്നത് ഈ പരമ്പരയില്‍; ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നും ആരാധകരെ ആകര്‍ഷിക്കുന്ന ആസിഫ് അലി സീരിയലില്‍ ഒരു വേഷം ചെയ്യുകയാണ്.

ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പരയായ ഗീത ഗോവിന്ദത്തിലാണ് ആസിഫ് അലി ഗസ്റ്റ് ആയി എത്തുന്നത്. സീരീയലിലെ നായകന്റെ അനുജത്തിയുടെ ജന്മദിനത്തിലാണ് ആസിഫ് അലി എത്തുന്നത്. അതിഥി വേഷമായിരിക്കും ഇതെന്നാണ് സൂചന. ഇതിന്റെ പ്രമോ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ബിഗ് സ്‌ക്രീന്‍ താരത്തെ സീരിയലില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ പരമ്പരയില്‍ സന്തോഷ് കീഴാറ്റൂരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബിസിനസുകാരനായ ഗോവിന്ദ് മാധവിന്റെയും ഗീതാഞ്ജലിയുടെയും കഥ പറയുന്ന പരമ്പരയാണ് ഗീതാ ഗോവിന്ദം. ഫെബ്രുവരി 13 മുതല്‍ ആരംഭിച്ച സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 നാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top