Actor
ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പോക്കൂ; ചിത്രവുമായി ആസിഫ് അലി
ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പോക്കൂ; ചിത്രവുമായി ആസിഫ് അലി
Published on
മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’ ആണ് ആസിഫിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്
ഇപ്പോഴിതാ യാത്രകൾ ഇഷ്ടപ്പെടുന്ന ആസിഫ് ആംസ്റ്റർഡാം യാത്രയ്ക്കിടയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പോക്കൂ’ എന്ന കുറിപ്പോടെയാണ് ആസിഫ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യ സമയുമുണ്ട് ആസിഫിനൊപ്പം. ഇരുവരും പ്രണയപൂർവം ഒരു തടാകത്തിനരികിലിരിക്കുന്നത് ചിത്രത്തിൽ കാണാം. ആസിഫിന്റെ ചോദ്യത്തിന് രസകരമായ മറുപടികളും ചിത്രത്തിനു താഴെയുണ്ട്.
2013 ലാണ് ആസിഫും സമയും വിവാഹിതരായത്. ആദം, ഹയ എന്നു പേരുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്.
Continue Reading
You may also like...
