Malayalam
വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പൊലീസ് അന്വേഷണം
വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ പൊലീസ് അന്വേഷണം
കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ സുചിത്ര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഈ സംഭവത്തിന് പിന്നാലെ രണ്ടാൾക്കുമെതിരെ പൊലീസ് അന്വേഷണം നടത്താനൊരുങ്ങുകയാണ്. യുവമോർച്ചയുടെ പരാതിയ്ക്ക് പിന്നാലെയാണ് അന്വേഷണം.
ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി ആണ് സുചിത്ര എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് ആവശ്യവുമായി യുവമോർച്ച രംഗത്തെത്തിയത്. അതേസമയം, ഈ വിഷയത്തിൽ സുചിത്രക്ക് റിമ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹ രിയാണ്. പാർട്ടികളിൽ മ യക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ല ഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിച്ചു.
ല ഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്.
റിമാ കല്ലിങ്കൽ നടത്തുന്ന ലഹ രി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്ന നടിമാർ വരെയുണ്ട്.
സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ല ഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? എന്നും സുചിത്ര ചോദിക്കുന്നു. ഗായികയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ് എന്നായിരുന്നു സുചിത്രയുടെ ആരോപണം.