Malayalam Breaking News
“അയാൾക്കൊപ്പം ജോലി ചെയ്തതിൽ ലജ്ജിക്കുന്നു” – ആഷിഖ് അബു
“അയാൾക്കൊപ്പം ജോലി ചെയ്തതിൽ ലജ്ജിക്കുന്നു” – ആഷിഖ് അബു
By
“അയാൾക്കൊപ്പം ജോലി ചെയ്തതിൽ ലജ്ജിക്കുന്നു” – ആഷിഖ് അബു
അലൻസിയറിനെതിരെ മൂന്നു ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ദിവ്യ ഗോപിനാഥ് ആണ് ആദ്യമായി അലൻസിയറിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇതിനെതിരെ ‘അമ്മ അസോസിയേഷൻ വിശദീകരണം ആവശ്യപ്പെടുമെന്നു അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കുകയാണ് ആഷിഖ് അബു .
അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫെയ്സ്ബുക്കിൽ കുറിച്ചു.
ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങള്‍
ashiq abu against alancier
