Connect with us

എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകും ; ആഷിഖ് അ‌ബു

Movies

എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകും ; ആഷിഖ് അ‌ബു

എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകും ; ആഷിഖ് അ‌ബു

യു​വ​ ​സം​വി​ധാ​ക​രി​ൽ​ ​ശ്ര​ദ്ധേയാനാണ് ​ ആഷിഖ് അ‌ബു .ഇപ്പോഴിതാ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ആഷിഖ് അ​​ബു. എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകുമെന്ന് ആഷിഖ് അ‌ബു പറഞ്ഞു. വിദ്യാർത്ഥികൾ ഇവിടെ സമരം ചെയ്യുമ്പോൾ രാഷ്ട്രീയ കക്ഷികൾ എല്ലാവരും മൗനം പാലിക്കുകയാണ്. വിഷയത്തിൽ സർക്കാർ അ‌ന്വേഷണം പ്രഖ്യാപിക്കണമെന്നും ചലച്ചിത്രമേള വേദിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ അ‌ദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടുത്തെ യുവജന സംഘടനകൾ ഒക്കെ ഇതെല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? ഡിവെെഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകൾ ഉണ്ടല്ലോ. വിദ്യാർത്ഥികൾ ഇവിടെ സമരം ചെയ്യുകയാണ്. രാഷ്ട്രീയ കക്ഷികൾ എല്ലാവരും മൗനം പാലിക്കുകയാണ്.

സമരം വിജയിക്കുന്നതുവരെ ഞാൻ ഒപ്പമുണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതിൽ പ്രതികരിക്കണം. ഇതിന് സമാധാനം പറയണം. കുട്ടികളുടെ ചെറിയ ഒരു കാര്യമായിട്ട് ഇത് തളളിക്കളയാൻ സാധിക്കില്ല. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വിദ്യാ‍ർത്ഥികൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നുളള എല്ലാവരുടെയും പിന്തുണ വിദ്യാർത്ഥികൾക്ക് ഉണ്ടാവും,’ സംവിധായകൻ ആഷിഖ് അബു കൂട്ടിച്ചേർത്തു.

സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ കമൽ, ആഷിഖ് അ‌ബു, ജിയോ ബേബി, മഹേഷ് നാരായണൻ, സജിത മഠത്തിൽ, വിധു വിൻസെന്റ്, ബിജിപാൽ, ഷഹബാസ് അ‌മൻ, കമാൽ കെ എം., ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപനത്തിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ദിവസങ്ങളായി സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്രമേള വേദിയിലും പ്രതിഷേധം നടന്നത്.

More in Movies

Trending

Recent

To Top