Connect with us

ഭര്‍ത്താവിന്റെ മുന്നിലാണെങ്കിലും ആരുടെ മുന്നിലാണെങ്കിലും രണ്ട് കാലില്‍ നില്‍ക്കാനുള്ള കോണ്‍ഫിഡന്‍സും, വിദ്യാഭ്യാസവും തൊഴിലുമുണ്ടാകണം; അങ്ങനയെല്ലേ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത്; ആശാ ശരത്ത്

Actress

മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് ആശാ ശരത്ത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായുളള റോളുകളിലും നടി മോളിവുഡില്‍ അഭിനയിച്ചു.

ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഖെദ്ദ. ഉത്തരയുടെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന് . ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ചാര്‍ലി സിനിമ കണ്ടപ്പോള്‍ തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഉത്തര പറയുന്നു.

‘ഉത്തരയ്ക്ക് സിനിമയില്‍ അവസരം കൊടുക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അവള്‍ക്ക് സ്വയം അങ്ങനയൊരു കഴിവുണ്ടെങ്കില്‍, ഭാഗ്യമുണ്ടെങ്കില്‍ അവളെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. പഠിത്തം മുടക്കരുതെന്ന് എനിക്കുണ്ടായിരുന്നു. എല്ലാം വിട്ടുപോയാല്‍ പിന്നെ തിരിച്ചതില്‍ വരാന്‍ ബുദ്ധിമുട്ടാണ്.

മാസ്റ്റര്‍ ഡിഗ്രി വരെയുണ്ടെങ്കില്‍ അവള്‍ക്ക് എവിടെയും ജീവിക്കാം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ഭര്‍ത്താവിന്റെ മുന്നിലാണെങ്കിലും ആരുടെ മുന്നിലാണെങ്കിലും രണ്ട് കാലില്‍ നില്‍ക്കാനുള്ള കോണ്‍ഫിഡന്‍സും, വിദ്യാഭ്യാസവും തൊഴിലുമുണ്ടാകണം. അങ്ങനയെല്ലേ നമ്മള്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത്.’ ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.

ഖെദ്ദയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും മനോജ് കാനയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഖെദ്ദ’ ഒരു കെണി രീതിയാണ്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കെണി. ഖെദ്ദ പ്രണയത്തില്‍ പെട്ടു പോകുന്നവരുടെ ജീവിതമാണ്. മാതൃത്വം, സ്‌നേഹം, പ്രണയം തുടങ്ങിയ സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത്,കബനി, ബാബു കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top