Connect with us

ലോകപ്പില്‍ ഇന്ത്യയുടെ നമ്പർ വണ്‍ താരം ഇദ്ദേഹം ; മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍

Sports Malayalam

ലോകപ്പില്‍ ഇന്ത്യയുടെ നമ്പർ വണ്‍ താരം ഇദ്ദേഹം ; മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍

ലോകപ്പില്‍ ഇന്ത്യയുടെ നമ്പർ വണ്‍ താരം ഇദ്ദേഹം ; മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍

ലോകപ്പില്‍ ഇന്ത്യയുടെ നമ്പർ വണ്‍ താരം ഇദ്ദേഹം ; മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍

Mahendra_Singh_Dhoni

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം ധോണിയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസറുദ്ദീന്‍. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയോട് സംസാരിക്കവേ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

തനിക്ക്‌ ധോണിയെ വളരെയധികം ഇഷ്ടമാണെന്നും, പരിചയസമ്ബന്നനായ അദ്ദേഹത്തിന് ലോകകപ്പിലെ മിന്നും താരമായി ഉയരാന്‍ കഴിയുമെന്നും പറയുന്ന അസറുദ്ദീന്‍, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ” താന്‍ ധോണിയെ വളരെയധികം ഇഷ്ടപ്പെടുന്നു. വരുന്ന ഏകദിന‌ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്ബര്‍ താരമായി ഉദിച്ചുയരുക ധോണിയായിരിക്കുമെന്നാണ് താന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പരിചയസമ്ബത്തും, വിക്കറ്റിന് പിന്നില്‍ നിന്ന് സഹതാരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളും ടീമിന് ഗുണമാകും.

ടീമിലെ ബോളര്‍മാര്‍ പലപ്പോളും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പന്തെറിയാറുള്ളത്. നായകന്‍ വിരാട് കോഹ്ലിയേയും ഫീല്‍ഡിംഗില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാന്‍ ധോണിക്ക് കഴിയും. ഇത് ടീമിന്റെ പ്രകടനത്തില്‍ വലിയ വ്യത്യാസമുണ്ടാക്കും. ധോണി ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്റ്റന്‍ കൂടിയാണെന്നതും ഓര്‍ക്കണം .” മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞുനിര്‍ത്തി‌.

മികച്ച ഫോമിലല്ലെങ്കിലും ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരങ്ങളിലൂടെയാണ് ധോണി തിരിച്ച് വരുന്നത്. ലോകകപ്പിലേക്കുള്ള സാധ്യതകള്‍ ഇരട്ടിയാക്കും. ഓസ്ട്രേലിയന്‍ പരമ്പരയിലും മികവ് കാണിക്കാന്‍ ധോണിക്കായില്ലാ എങ്കില്‍ താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മികവ് കാണിച്ച് ഫോമിലെത്തുമ്പോള്‍ ധോണിക്ക് ഫോമിലേക്ക് തിരിച്ച് വരേണ്ടത് അനിവാര്യമായിരിക്കുകയാണ്.

asarudeen about dhoni

More in Sports Malayalam

Trending

Recent

To Top