Connect with us

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസമാണ്; വികാര നിര്‍ഭരയായി ആര്യയുടെ കുറിപ്പ്..

News

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസമാണ്; വികാര നിര്‍ഭരയായി ആര്യയുടെ കുറിപ്പ്..

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസമാണ്; വികാര നിര്‍ഭരയായി ആര്യയുടെ കുറിപ്പ്..

അച്ഛന്റെ ഓര്‍മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച് ആര്യ. കഴിഞ്ഞ വർഷം നവംബർ 11 നായിരുന്നു അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞത് .എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം എന്നാണ് ആര്യ കുറിപ്പിൽ കുറിച്ചിരിക്കുന്നത്. അച്ഛന്റെ ഓർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ്

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഈ ദിവസമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്‌സ് ഈ ഡോര്‍ കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്.

അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ..അച്ഛന്‍ പോയി, എന്റെ കാലിനടിയിലെ മണ്ണും പൂര്‍ണമായും ഒലിച്ച് പോയി.

അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതം….

Arya’s Emotional Note On Her Father’s Death Anniversary

More in News

Trending