Bollywood
ആദ്യമായി സംവിധായകനായി ആര്യന്‍ ഖാന്‍; നായകന്‍ ഷാരൂഖ് ഖാന്‍
ആദ്യമായി സംവിധായകനായി ആര്യന്‍ ഖാന്‍; നായകന്‍ ഷാരൂഖ് ഖാന്‍
ആര്യന്‍ ഖാന്‍ ആദ്യമായി സംവിധായകനായിരിക്കുകയാണ്. നടന്‍ സിനിമയല്ല പരസ്യ ചിത്രമാണ് ഒരുക്കുന്നതെന്ന് മാത്രം. എന്നാല്‍ അമ്പരപ്പിക്കുന്ന വസ്തുത ഈ ചിത്രത്തില്‍ നായകനായെത്തുന്നത് ഷാരൂഖ് ഖാന്‍ ആണെന്നതാണ്. ലക്ഷ്വറി ബ്രാന്‍ഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു.
പിന്നാലെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. പരസ്യ ചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും ഇന്ന് റിലീസ് ചെയ്യും. അഭിനയത്തേക്കാള്‍ ആര്യന് ചെയ്യാനാഗ്രഹം സംവിധാനമാണെന്ന് ഷാരൂഖ് മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
സംവിധായകനെന്ന നിലയില്‍ ആര്യന്‍ തിളങ്ങുമെന്നാണ് പ്രേക്ഷക പ്രതികരണം. നിരവധി പേരാണ് ആര്യന് അനുമോദനങ്ങളുമായി രംഗത്ത് വരുന്നത്.
പരസ്യ ചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്. അതേസമയം ഷാറൂഖിന്റെ മകളായ സുഹാന ഖാന്‍ ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ്.
സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹാനയെ കൂടാതെ നിര്‍മ്മാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകള്‍ ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ കൊച്ചു മകന്‍ അഗസ്ത്യ നന്ദ, മിഹിര്‍ അഹൂജ, ഡോട്ട്, യുവരാജ് മെന്‍ഡ, വേദംഗ് റെയ്‌ന എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.