News
‘എഴുത്ത് കഴിഞ്ഞു… ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’; സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന്‍ ഖാന്‍
‘എഴുത്ത് കഴിഞ്ഞു… ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’; സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന്‍ ഖാന്‍
ഷാരൂഖ് ഖാനെ പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ആര്യന്‍ ഖാനും. ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആര്യന്‍ ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന്‍ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്യന്‍ അറിയിച്ചു. നെറ്റ്ഫ്‌ലിക്‌സിനായാണ് വെബ്‌സീരീസ് ഒരുക്കുന്നത്.
‘എഴുത്ത് കഴിഞ്ഞു… ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’, എന്നാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആര്യന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ‘കാണാന്‍ കാത്തിരിക്കുന്നു’, എന്നാണ് ഗൗരി ഖാന്‍ കുറിച്ചത്.
ഷാരൂഖും മകന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. റെഡ് ചില്ലിസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാനാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
അതേസമയം, അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുമാണ് ആര്യന്‍ സവിധാനം,തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയത്. അടുത്തിടെ കരണ്‍ ജോഹറിന്റെ ‘തഖ്തി’നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘പത്താന്റെ’ സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ആര്യന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.