Connect with us

ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…

Actor

ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…

ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…

പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വരുമായിരുന്നു എന്നാണ് അവതാരകനായ ജഗന്റെ ആര്യയെക്കുറിച്ച്‌ കമന്റ് ചെയ്തത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ ആര്യയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചായിരുന്നു അവതാരകനും സൂചിപ്പിച്ചത്. എന്നാല്‍ കെവി ആനന്ദിനും ഹാരിസ് ജയരാജിനുമൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്. നേരത്തെ കെവി ആനന്ദിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. എന്നാല്‍ ഇപ്പോഴത് കാപ്പാനിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സൂര്യ തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയും ആകര്‍ഷിച്ചിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അതുക്കും മേലെയാണ്. ഇതുവരെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അത് സാധ്യമായത്. ഇക്കാര്യത്തില്‍ താന്‍ സന്തോഷവാനാണെന്നുമായിരുന്നു ആര്യ പറഞ്ഞത്. സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് പുറമേ മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നു.

അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കാപ്പാന്‍. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കെവി ആനന്ദാണ് ഇരുവരേയും സിനിമയില്‍ ഒരുമിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ തരംഗമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍, രജനീകാന്ത്, ശങ്കര്‍, വൈരമുത്തു, സൂര്യ, കാര്‍ത്തി, ഹാരിസ് ജയരാജ്, ആര്യ, സയേഷ തുടങ്ങി നിരവധി പേരാണ് ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ നായികയായി എത്തുന്ന സിനിമയില്‍ വില്ലനായാണ് ആര്യ എത്തുന്നത്. വിവാഹത്തിന് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴാണ് അവസാനിച്ചത്. എന്തായാലും വിവാഹശേഷം ഇവരുടേതായി പുറത്തിറങ്ങുന്ന ആദ്യ സിനിമയെന്ന ക്രഡിറ്റും കാപ്പാന് സ്വന്തമാണ്.

എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലായിരുന്നു താരം.ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം വേണ്ട. ഞാന്‍ തനിച്ച് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നായിരിക്കുന്നു. വിവാഹമല്ലാതെയും ജീവിതത്തില്‍ പലകാര്യങ്ങളുണ്ട്. അവയെല്ലാം ചെയ്ത് തീര്‍ക്കണമെന്നായിരുന്നു അബര്‍നദി പറഞ്ഞത്.

arya sayesha-new-movie

Continue Reading
You may also like...

More in Actor

Trending