Connect with us

ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി

Actress

ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി

ആര്യ ബഡായി വിവാഹിതയായി?’പറ്റില്ലെന്ന് കരുതിയത് ചെയ്തു’; കുടുംബത്തെയടക്കം ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി നടി

2024 അവസാനിക്കാനിരിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഇതുവരെ ചെയ്തുവെന്നും ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തി നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു.

ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി എന്തൊക്കെ ചെയ്തുവെന്നത് മാർക്ക് ചെയ്യുകയാണ് താരങ്ങൾ ചെയ്തത്. ഇപ്പോഴിതാ നടിയും അവതാരകയും സംരംഭകയുമായ ആര്യ ബഡായിയുടെ ചെക്ക് ലിസ്റ്റാണ് വൈറലാകുന്നത്.

അതേസമയം ആര്യ ഈ വർഷം ചെയ്ത കാര്യങ്ങളെല്ലാം വെളുത്ത നിറത്തിൽ ആര്യ അടയാളപ്പെടുത്തുകയും കൂടെ സാരിയിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയും ആര്യ പങ്കിട്ടിട്ടുണ്ട്. അതിൽ ആദ്യത്തേത് ആണ് ചർച്ചയാകുന്നത്.

ഒന്നാമതായി ആര്യ അടയാളപ്പെടുത്തിയിരിക്കുന്നത് തന്റെ റിലേഷൻഷിപ്പിനെ കുറിച്ചാണ്. ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് അതിനെ നേരെയാണ് ആര്യ വെളുത്ത അടയാളമാണ് കൊടുത്തിരിക്കുന്നത്.

ഇതോടെ നിരവധിപേർ സംശയവുമായെത്തി. അതിന് അർത്ഥം ഈ വർഷം ഒന്നെങ്കിൽ ആര്യ ആരെങ്കിലുമായി പ്രണയത്തിലാവുകയോ അല്ലെങ്കിൽ വിവാഹിതയാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ നടിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ എന്നുള്ള സംശയവും ശക്തമാണ്. നേരത്തെ ഒരു വിദേശ യാത്രയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സിം​ഗിൾ മദറായുള്ള തന്റെ അവസാന അന്താരാഷ്ട്ര യാത്രയാണിതെന്നും തന്റെ ജീവിതത്തില്‍ വിശേഷപ്പെട്ടൊരു കാര്യം വരുന്നുണ്ടെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Actress

Trending