Connect with us

പരദൂഷണം പറയാനും വഴക്കിടാനും ചിയേഴ്സ് അടിക്കാനും ഒരാളുണ്ടെങ്കിൽ….?;ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? ; ആര്യയുടെ ആഗ്രഹം!

News

പരദൂഷണം പറയാനും വഴക്കിടാനും ചിയേഴ്സ് അടിക്കാനും ഒരാളുണ്ടെങ്കിൽ….?;ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? ; ആര്യയുടെ ആഗ്രഹം!

പരദൂഷണം പറയാനും വഴക്കിടാനും ചിയേഴ്സ് അടിക്കാനും ഒരാളുണ്ടെങ്കിൽ….?;ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? ; ആര്യയുടെ ആഗ്രഹം!

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ബിഗ്‌ബോസ് മലയാളം സീസണ്‍ 2 ല്‍ എത്തിയതോടെ ആര്യയ്ക്ക് കൂടുതല്‍ ആരാധകരായി.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ താരം പങ്കുവെയ്ക്കാറുമുണ്ട്. എന്നിരുന്നാലും ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതോട് ആര്യയുടെ വ്യക്തി ജീവിതം കൂടുതൽ മലയാളികൾ അറിയുന്നത്.

ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിന് ശേഷം രണ്ടാമതും പ്രണയത്തിലായെങ്കിലും ആ പ്രണയം പരാജയപ്പെട്ടത് ആര്യയെ തളർത്തി. വിഷാദത്തിലൂടെ വരെ ആര്യ കടന്നുപോകേണ്ടതായി വന്നു. എന്നാൽ ഏറെ പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് ആര്യ.

ഇപ്പോള്‍ സന്തുഷ്ടമായി ജീവിക്കുന്ന താരത്തെ സമൂഹമാധ്യമങ്ങളിൽ കാണാം.. അതേ സമയം ഇനിയൊരു പങ്കാളിയെ കുറിച്ച് ആലോചന വരികയാണെങ്കില്‍ താനത് നിരസിക്കില്ലെന്നാണ് ആര്യ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യ.

Read More;

ആര്യയുടെ അടുത്ത സിനിമയേതാണ്? എന്നാണ് ഒരാള്‍ ആര്യയോട് ചോദിച്ചത്. ‘സിനിമാക്കാരൊന്നും വിളിക്കുന്നില്ലെന്നേ എന്നാണ് ആര്യ തമാശരൂപേണ പറഞ്ഞത്. ‘എന്താടാ സജി’ എന്ന ചിത്രമാണ് ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസിന് വേണ്ടി ഒരുങ്ങുന്ന എന്റെ അവസാന ചിത്രം. ’90 മിനുറ്റ്‌സ്’ എന്ന സിനിമ കൂടെ വൈകാതെ റിലീസിനെത്തിയേക്കുമെന്നും ആര്യ പറയുന്നു.

തന്റെ ജീവിതം ഇനി സിനിമയാക്കുകയാണെങ്കില്‍ ‘ബഡായ് അല്ല ജീവിതം’ എന്ന പേരായിരിക്കും ഇടുക എന്നും ഒരു ആരാധന്റെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു.

അദ്ദേഹം കാരണം ദുബായിയെ വെറുത്തോ എന്നാണ് ഒരാള്‍ ചോദിച്ചത്. ‘ഒരിക്കലുമില്ല. ദുബായ് ഏറ്റവും മനോഹരമായ നഗരമാണ്. അതിലുപരി എനിക്കേറ്റവും പ്രിയപ്പെട്ട സിറ്റി കൂടിയാണ്. എനിക്കൊരിക്കലും ആ സ്ഥലം വെറുക്കാന്‍ സാധിക്കില്ല. ഒരു വ്യക്തി എന്നോട് മോശമായി പെരുമാറിയെന്ന് കരുതി ഒരു സ്ഥലത്തെ വെറുക്കുന്നതിന്റെ ആവശ്യമില്ലല്ലോ. അതുകൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല.

അയാളുടെ കൂടെ കുറേ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ടായിട്ടുണ്ട്. എന്ന് കരുതി ഇനിയും എനിക്ക് നല്ല ഓര്‍മ്മകള്‍ മറ്റ് പലയിടങ്ങളില്‍ നിന്നും ഉണ്ടാവും. ആ സ്ഥലത്തെ കുറിച്ചോര്‍ത്ത് വീണ്ടും സങ്കടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദുബായ് എന്നും എന്റെ ഹൃദയത്തിലുണ്ടാവുമെന്നും ആര്യ കൂട്ടിച്ചേർത്തു.

Read More ;

ആര്യയ്ക്ക് ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? ‘ഒരു ജീവിതപങ്കാളി ഇല്ലാത്തത് കൊണ്ട് ഞാന്‍ നിരാശപ്പെട്ടിരിക്കുകയല്ല. എന്റേതായ സാഹചര്യത്തില്‍ ഞാന്‍ നന്നായിരിക്കുകയാണ്. ഞാന്‍ സാമ്പത്തികമായിട്ടും അല്ലാതെയും സ്വതന്ത്ര വ്യക്തിയാണ്. എനിക്കെന്റെ കാര്യം നോക്കാന്‍ സാധിക്കും.

ഭാവിയില്‍ ജീവിതം എനിക്ക് നല്ലൊരു പങ്കാളിയെ കൊണ്ട് വരികയാണെങ്കില്‍ ആ ഓഫര്‍ ഞാന്‍ നിരസിക്കില്ല. ജോലി ഒക്കെ കഴിഞ്ഞ് വീട്ടില്‍ വന്ന് പരദൂഷണം പറയാനും ഇടയ്ക്ക് വഴക്കിടാനും ഒന്നിച്ച് ഒരു ചീയേഴ്‌സ് അടിക്കാനും കുടെ ഒരാള്‍ ഉണ്ടെങ്കില്‍ അത് അടിപൊളി അല്ലേ? എന്നാണ് ആര്യ ചോദിക്കുന്നത്.

about arya Badayi

Continue Reading
You may also like...

More in News

Trending

Recent

To Top