Connect with us

ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാർ; സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം; തുറന്ന് പറഞ്ഞ് ആര്യ

Malayalam

ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാർ; സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം; തുറന്ന് പറഞ്ഞ് ആര്യ

ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാർ; സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം; തുറന്ന് പറഞ്ഞ് ആര്യ

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 25 ദിവസം ബാക്കിനില്‍ക്കവെയായിരുന്നു ഷോ അവസാനിപ്പിച്ചത്. പതിനാറ് മത്സരർത്ഥകളെ പിന്തുണച്ച് നിരവധി ആര്‍മികളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഷോയിലെ ശക്തനായ മത്സരാർത്ഥിയും ഏറ്റവും കൂടുതൽ ആരാധകരുമുള്ള മത്സരാർത്ഥിയായിരുന്നു രജിത്ത് കുമാർ. എന്നാൽ അദ്ദേഹം അപ്രതീക്ഷിതമായി ഔട്ട് ആയത് പ്രേക്ഷകർക്ക് ഒരിക്കലും അംഗീകരിക്കാനായില്ല

ഇപ്പോൾ ഇതാ ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണെന്ന് ഷോയിലെ മത്സരാർത്ഥിയായ ആര്യ പറയുന്നു. അതിന്റെ വ്യക്തമായ കാരണവും ആര്യ ചൂണ്ടി കാണിക്കുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് ആര്യയുടെ ഈ തുറന്ന് പറച്ചിൽ

‘എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ്‌ ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്‌ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു റെവല്യൂഷന്‍ ആയി മാറിയ മറ്റൊരു മല്‍സരാര്‍ഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂര്‍ണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.’24 മണിക്കൂര്‍ ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാന്‍ നമുക്ക് സാധിക്കണം.’

‘നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയില്‍ വീഴാത്ത മലയാളികള്‍ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന് വിചാരിച്ച് ഞങ്ങള്‍ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അതെല്ലാം പറഞ്ഞുതീര്‍ക്കാറുണ്ട്. അതൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍കൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.’ ആര്യ പറഞ്ഞു.

arya

More in Malayalam

Trending

Recent

To Top