Connect with us

രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി കാണുക; ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ; തുറന്നടിച്ച് പരീക്കുട്ടി

Social Media

രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി കാണുക; ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ; തുറന്നടിച്ച് പരീക്കുട്ടി

രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി കാണുക; ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ; തുറന്നടിച്ച് പരീക്കുട്ടി

ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു നടിയും അവതാരകയുമായ ആര്യ. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായ ശേഷം കടുത്ത സൈബറാക്രമണമാണ് താരം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ ബിഗ്‌ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഒപ്പം സഹമത്സരാര്‍ത്ഥികളെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടിയെ കുറിച്ചുള്ള മോശമായ പരാമര്‍ശമാണ് ആര്യ പറഞ്ഞത്.

ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി സ്ട്രാറ്റജി വെച്ച്‌ കളിക്കാനാണ് ബിഗ് ബോസില്‍ എത്തിയതെന്നും എന്നാല്‍ സ്ട്രാറ്റജി പാളിയപ്പോഴാണ് പരീക്കുട്ടിക്ക് വീടു വിടേണ്ടി വന്നത് എന്നാണ് ആര്യ പറഞ്ഞത്.

ഇപ്പോഴിതാ ആര്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പരീക്കുട്ടി. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പരീക്കുട്ടി മറുപടി പറഞ്ഞിരിക്കുന്നത്.]

കുറിപ്പിന്റെ പൂര്‍ണരൂപം:

ബിഗ്‌ബോസ് പ്രോഗ്രാമില്‍ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റന്റ് ആരാണെന്ന് അറിയാമോയെന്നും മറ്റാരുമല്ല ആര്യ (ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ടാഗ് ചെയ്തിരിക്കുന്നു). ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്‌ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്ബിത്തുടങ്ങി. സോ, ഇനി ആര്യയുടെ തള്ളുകള്‍ ഇന്‍സ്റ്റാഗ്രാമിലും കാണാം, സന്തോഷം. രജിത്ത് സാറിനെ തന്നില്‍ നിന്നു അകറ്റാന്‍ നോക്കിയതും ആര്യ ആയിരുന്നു. ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ആണ്. കൊറോണ ടൈമില്‍ ബിഗ്‌ബോസ് വിശേഷങ്ങള്‍ കാണാന്‍ സ്‌റ്റോറി നോക്കിയാല്‍ മതിയെന്നും ഫ്‌ലാറ്റ് വാങ്ങാന്‍ പോയിട്ട് ഫ്‌ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിന്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യ.

ബഡായി ബംഗ്ലാവില്‍ പോയതിന്റെ ഹാങ്ങോവര്‍ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നു. എന്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്‌ബോസിന്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി. രജിത് സാര്‍ പോയതോടു കൂടെ ബിഗ്‌ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്. ഞാന്‍ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ. സീനിയോരിറ്റി നോക്കി ആര്യ ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോള്‍ എല്ലാവരും ബിഗ്‌ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനല്‍. രജിത് സര്‍ ചലഞ്ച് ചെയ്ത പോലെ ബിഗ്‌ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങള്‍ അംഗീകരിക്കും ഓള്‍ദി ബെസ്റ്റ് ആര്യ.

arya

Continue Reading
You may also like...

More in Social Media

Trending

Recent

To Top