“മോനെ ഗോസ്വാമി..നീ തീർന്നു” !! മലയാളികളെ അപമാനിച്ച അർണബിനെതിരെ ട്രോൾ മഴ !! റിപ്പബ്ലിക്ക് ടിവിയുടെ പേജിൽ പൊങ്കാല; ആപ്പ് സ്റ്റോറിൽ നെഗറ്റീവ് റിവ്യൂസ് കുന്നുകൂടുന്നു.. മലയാളികളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും !!
ടിവി ചർച്ചക്കിടെ കേവലത്തേയും മലയാളികളെയും അപമാനിച്ചു സംസാരിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ പ്രധിഷേധം രൂക്ഷമാകുന്നു. ചാനലിന്റെയും അര്ണാബിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മലയാളികൾ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. പേജിന്റെ റിവ്യൂ താഴ്ത്തി നൽകിയും, പേജ് റിപ്പോർട്ട് ചെയ്തും, പോസ്റ്റുകളിൽ അംഗരി റീക്ഷനൽകിയുംകമന്റിട്ടുമൊക്കെയാണ് മലയാളികൾ പ്രതിഷേധം തീർക്കുന്നത്.
കേരളത്തിന് ദുരിതാശ്വാസമായി 700 കോടി രൂപ നൽകിയെന്നും ഇല്ലെന്നുമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ച സംഘടിപ്പിച്ചത്. ചർച്ചയുടെ തുടക്കത്തിൽതന്നെ കേന്ദ്രനിലപാടിനെ എതിർക്കുന്ന കേരളത്തെ വിമർശിക്കുകയും മലയാളികൾ നുണ പറയുന്നുവെന്ന് സ്ഥാപിക്കുകയും ചെയ്യാനായിരുന്നു ശ്രമം. വിമർശിക്കുന്നവർ രാജ്യവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റുമാണെന്ന് അർണബ് പറഞ്ഞു. കേരളത്തിന്റേത് ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണെന്നും അർണബ് ആരോപിച്ചു.
ഇത് വിവാദമായതോടെ മലയാളികൾ അരയും തലയും മുറുക്കി ഇറങ്ങുകയായിരുന്നു. പ്രളയകാലത്ത് ഒരു സഹായമോ അനുഭവമോ പ്രകടിപ്പിക്കാത്ത റിപ്പബ്ലിക്ക് ടി.വിയും അർണബും പ്രളയത്തിൽ നിന്ന് കേരളം കരകയറിയപ്പോൾ അപമാനിക്കുകയാണെന്നാണ് എല്ലാവരും പറയുന്നത്. ഗൂഗിൾ പ്ലേയ് സ്റ്റോറിൽ റിപ്പബ്ലിക്ക് ടി.വി യുടെ ആപ്പിനും റേറ്റിംഗ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...