Connect with us

‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Malayalam

‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അരിക്കൊമ്പന്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകന്‍ സാജിദ് യാഹിയ അറിയിച്ചിരുന്നു.ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.

“മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവൻ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓർമ്മയിലേക്ക്” എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ബാഗുഷ ,സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സംവിധായകന്‍ അറിയിച്ചിരുന്നു.

ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്‌സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് അരിക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍.

Continue Reading
You may also like...

More in Malayalam

Trending