Connect with us

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു: അര്‍ച്ചന സുശീലൻ

Malayalam Breaking News

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു: അര്‍ച്ചന സുശീലൻ

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു: അര്‍ച്ചന സുശീലൻ

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു: അര്‍ച്ചന സുശീലൻ

വില്ലത്തിയായി മലയാള സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ നടിയാണ് അര്‍ച്ചന സുശീലന്‍.
മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെത്തി കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് അർച്ചന. ബിഗ് ബോസില്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പുറത്തുപോയതോടെ അര്‍ച്ചന ഷോയിലെ ക്യാമറയെ നോക്കി സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു ഒരു കാലത്തെ പ്രധാന ചർച്ചാ വിഷയം. എന്നാല്‍ ആ സംഭവത്തെക്കുറിച്ച്‌ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

‘വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ, ബിഗ്‌ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും, സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ ‘രമേശ്’ എന്നു വിളിച്ചു സംസാരിക്കാന്‍ തുടങ്ങി. അമ്ബത്തിയാറാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ലാതായി.

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍ സ്‌റ്റേജില്‍ എത്തി. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി’- അര്‍ച്ചന പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം. പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍ഇന്‍പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അര്‍ച്ചന പിന്നീട് സീരിയല്‍ രംഗത്തെ പ്രധാനിയാവുകയായിരുന്നു. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകര്‍ഷിച്ചു. പാതിമലയാളിയാണ് അര്‍ച്ചന. പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. മനോജ് യാദവാണ് ഭർത്താവ്.

archana susheelan talk about her bigboss experiences

More in Malayalam Breaking News

Trending

Recent

To Top