ചേട്ടൻ ടോക്സിക്കോ അഗ്രസീവോ അല്ല; കുറേയാളുകൾ തെറ്റിദ്ധരിപ്പിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കിയിട്ടുണ്ട്; ആരതി പൊടി
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ അത് റോബിന്‍ രാധാകൃഷ്ണന്‍ ആണെന്ന് പറയാന്‍ സംശയിക്കേണ്ട. ഒരുപക്ഷേ ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധകരുള്ള മത്സരാര്‍ത്ഥി വേറെ ഉണ്ടാവില്ല. അത്രയധികം ആരാധകരാണ് റോബിനുള്ളത്. റോബിന്റെ എല്ലാമെല്ലാമാണ് ആരതി പൊടി. തനിക്ക് പിറന്ന മകളെപ്പോലെയാണ് റോബിൻ ആരതിയെ സ്നേഹിക്കുന്നതും നോക്കുന്നതും. തനിക്ക് അവൾ ഒരു കുഞ്ഞിനെപ്പോലെയാണെന്ന് പലപ്പോഴും റോബിൻ തന്നെ പറഞ്ഞിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തിൽ തന്നെ കഠിനാധ്വാനം ചെയ്ത് സ്വന്തമായി ബിസിനസ് ചെയ്ത് മുന്നോട്ട് പോകുന്ന യുവ സംരംഭകയാണ് ആരതി പൊടി. പൊടീസ് എന്ന പേരിൽ ഒരു സ്ഥാപനവും ആരതിയുടെ ഉടമസ്ഥതയിലുണ്ട്. ഇരുവരേയും ഒരുമിച്ച് കാണുമ്പോൾ മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയാറുള്ളത്.
ഇപ്പോഴിത റോബിൻ തന്റെ ജീവിതത്തിൽ വന്നശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ആരതി പൊടിയും താരത്തിന്റെ മാതാപിതാക്കളും പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് റോബിനെ കുറിച്ച് ആരതി പൊടി വാചാലയായത്.
‘ആ ഇന്റർവ്യൂ പോലും ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടാൻ വേണ്ടി മാത്രമുള്ളതായിരുന്നു. റോബിൻ ചേട്ടൻ വരും മുമ്പ് ഞാൻ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇന്നിപ്പോൾ എല്ലാം ഷെയർ ചെയ്യാനും സംസാരിക്കാനും ചേട്ടനുണ്ട്.’
എന്റെ കാര്യങ്ങൾ സ്മൂത്തായി നടക്കുന്നത് കാണുമ്പോൾ അച്ഛനും സന്തോഷമാണ്. അച്ഛൻ എന്റെ കാവൽക്കാരനെപ്പോലെ എപ്പോഴും കൂടെയുണ്ടാകും. ഞങ്ങൾ കറങ്ങാൻ പോയി വൈകിയാൽ അച്ഛൻ നിർത്തി പൊരിക്കും. ചേട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്ന ദിവസമാണ് എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം.’
‘ഞങ്ങളുടെ വിവാഹം വരെ കാര്യങ്ങൾ എത്തി നിൽക്കുന്നതിന് പിന്നിൽ റോബിന്റെ ചേട്ടന്റെ മാത്രം പ്രയത്നമാണ്. അച്ഛന്റേയും അമ്മയുടേയും സുഹൃത്തുക്കളെല്ലാം റോബിൻ ചേട്ടന്റെ ഫാൻസാണ്.’
റൂമിൽ കേറ്റി എന്റെ ഫ്രണ്ട്സൊക്കെ കൂടി റോബിൻ ചേട്ടനെ റാഗ് ചെയ്തിരുന്നു. എനിക്ക് പറ്റിയ ആളാണോ ചേട്ടനെന്ന് അവർക്ക് അറിയണമായിരുന്നു. എന്നിലെ വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടാണ് പ്രപ്പോസ് ചെയ്യുന്നതെന്നും ഗോൾഡൊ പണമോ വേണ്ടെന്നും റോബിൻ ചേട്ടൻ എന്നോട് ആദ്യമെ പറഞ്ഞിരുന്നു.’
‘എന്നെ വേദനിപ്പിച്ചിട്ടുള്ളത് കമന്റുകളല്ല. ബിഗ് ബോസിൽ എല്ലാവർക്കും തുല്യനീതി കിട്ടയതായി എനിക്ക് തോന്നിയിട്ടില്ല. അവിടെ എല്ലാവരും മിസ്റ്റേക്ക് ചെയ്തിരുന്നു പക്ഷെ ശിക്ഷ കിട്ടിയതേ ചേട്ടന് മാത്രം.”അതിൽ എനിക്ക് വിഷമമുണ്ട്. ചേട്ടന്റെ നെഗറ്റീവ് പറയുന്നവർ പറയുന്നത് ചേട്ടൻ ടോക്സിക്കാണെന്നും അഗ്രസീവാണെന്നുമാണ്. എന്നാൽ എനിക്ക് അത് ഇതുവരെ തോന്നിയിട്ടില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനാണ് ടോക്സിക്ക്.’
‘ഞാൻ ചേട്ടനെ ഉപദ്രവിക്കാറുണ്ട്. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. അത് പറഞ്ഞ് സോൾവ് ചെയ്തു. കുറേയാളുകൾ തെറ്റിദ്ധരിപ്പിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കിയിട്ടുണ്ട്.”ഞാൻ വിശ്വസിക്കുന്ന രീതിയിൽ പലതും കാണിച്ചാണ് അന്ന് എന്നെ ചിലർ വിഷമിക്കാൻ നോക്കിയത്. പിന്നീട് അതല്ലൊം ഫേക്കാണെന്ന് എനിക്ക് മനസിലായി. ബി ഗ് ബോസിലേക്ക് ഇനി റോബിൻ ചേട്ടനെ വിടില്ല.’
‘റോബിൻ കഴിഞ്ഞാൽ ബ്ലെസ്ലിയെയാണ് മത്സരാർഥിയായി ഇഷ്ടം. പലരും കാര്യങ്ങൾ പേഴ്സണലായി എടുത്ത് ചേട്ടനെ വിഷമിപ്പിച്ചരുന്നു’ ആരതി പൊടി പറഞ്ഞു. റോബിൻ മരുമകനല്ല മകനാണെന്നാണ് ആരതിയുടെ അച്ഛനും അമ്മയും പറഞ്ഞത്.
‘അന്ന് റോബിനൊപ്പം ഫോട്ടോയെടുക്കാൻ വേണ്ടി പോകുന്നുവെന്നാണ് പൊടി പറഞ്ഞത്. സിനിമയൊക്കെ ചെയ്ത് റിലീസിന് കാത്തുനിൽക്കുന്ന സമയത്ത് അങ്ങനൊരു ഇന്റർവ്യൂവിന് പോകേണ്ടതില്ലെന്നാണ് ഞാൻ പൊടിയോട് പറഞ്ഞത്. അന്ന് പൊടി വന്നത് കൊണ്ടാണ് ഞങ്ങൾ റോബിനെ പോലൊരു മോനെ കിട്ടിയത്.’
‘മരുമകനല്ല മകനാണ്. സ്വന്തം അച്ഛനേയും അമ്മയേയും സ്നേഹിക്കുന്നപോലെയാണ് റോബിൻ ഞങ്ങളെ സ്നേഹിക്കുന്നത്. പൊടിയുടെ തീരുമാനങ്ങൾ തെറ്റാറില്ല. നന്നായി ആലോചിച്ചാണ് അവൾ ഒരോ തീരുമാനങ്ങളും എടുക്കുന്നത്. ഇപ്പോൾ റോബിൻ കാരണമാണ് ആരതി ഹാപ്പിയായി ഇരിക്കുന്നത്’ ആരതിയുടെ അച്ഛനും അമ്മയും പറഞ്ഞു.