Connect with us

‘ഇതാ മറ്റൊരു കേരള സ്‌റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് റഹ്മാന്‍

News

‘ഇതാ മറ്റൊരു കേരള സ്‌റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് റഹ്മാന്‍

‘ഇതാ മറ്റൊരു കേരള സ്‌റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് റഹ്മാന്‍

വിവാദചിത്രം കേരള സ്‌റ്റോറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ ഗായകന്‍ എ ആര്‍ റഹ്മാന്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്. ‘ഇതാ മറ്റൊരു കേരള സ്‌റ്റോറി’ എന്ന ശീര്‍ഷകത്തില്‍ സാമ്പത്തികപരാധീനതകളനുഭവിക്കുന്ന ഹിന്ദുപെണ്‍കുട്ടിയുടെ വിവാഹം ആലപ്പുഴയിലെ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദു ആചാരപ്രകാരം നടത്തിയതിന്റെ വീഡിയോ ഒരാള്‍ സാമൂഹികമാധ്യമത്തിലിട്ടിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് നടന്ന ഈ വിവാഹത്തിന്റെ വീഡിയോയാണ് റഹ്മാന്‍ പങ്കുവെച്ചത്.

അഭിനന്ദനങ്ങള്‍, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയ്‌ക്കൊപ്പം റഹ്മാന്‍ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്.

2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ എല്ലാ ചെലവുമുള്‍പ്പെടെ ആഘോഷപൂര്‍വ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്.

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചു. അത് കൂടാതെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു കമ്മിറ്റി. അതേസമയം കേരള സ്‌റ്റോറി ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്.

More in News

Trending

Recent

To Top