Connect with us

ചെന്നൈയില്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്ക് വിലക്ക്?

News

ചെന്നൈയില്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്ക് വിലക്ക്?

ചെന്നൈയില്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്ക് വിലക്ക്?

സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ ഗാനങ്ങള്‍ ആസ്വദിക്കാത്ത സംഗീത ആസ്വാദകരുണ്ടാകില്ല. ഇപ്പോള്‍ എആര്‍ റഹ്മാന്‍ ഇട്ട ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. പൂനെയില്‍ മാര്‍ച്ച് ഏഴിന് ഒരു സംഗീത പരിപാടി എആര്‍ റഹ്മാന്‍ നടത്തുന്നുണ്ട്. അതിന്റെ പോസ്റ്റര്‍ റഹ്മാന്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായി രാജ്യശ്രീ എന്ന ആരാധിക ഒരു ചോദ്യം ചോദിച്ചു. ‘സാര്‍, ചെന്നൈ എന്ന പേരില്‍ ഒരു സിറ്റിയുണ്ട്, ഓര്‍മ്മയുണ്ടോ?.

വളരെക്കാലമായി ചെന്നൈയില്‍ റഹ്മാന്റെ ഒരു ലൈവ് ഷോ നടന്നിട്ട് എന്നതാണ് ഈ ട്വീറ്റിലൂടെ രാജ്യശ്രീ പറഞ്ഞത്. ചെന്നൈയില്‍ കൊവിഡിന് മുന്‍പ് മാത്രമാണ് റഹ്മാന്റെ ഒരു സംഗീത നിശ നടന്നത് എന്ന് ചിലര്‍ ഈ ട്വീറ്റിന് മറുപടിയായി സൂചിപ്പിക്കുന്നുണ്ട്.

അധികം വൈകാതെ ഇതിന് മറുപടിയുമായി സാക്ഷാല്‍ എആര്‍ റഹ്മാന്‍ തന്നെ രംഗത്ത് എത്തി. സര്‍ക്കാര്‍ അനുമതികളാണ് ചെന്നൈയില്‍ പരിപാടി അവതരിപ്പിക്കുന്നത് വൈകിയ്ക്കുന്നത് എന്നാണ് റഹ്മാന്‍ പറയുന്നത്. പെര്‍മിഷന്‍, പെര്‍മിഷന്‍, പെര്‍മിഷന്‍, ആറുമാസത്തെ നടപടികള്‍.. എന്നാണ് രാജ്യശ്രീയുടെ ട്വീറ്റിന് റഹ്മാന്‍ നല്‍കിയ മറുപടി.

ഇതിന് പിന്നാലെ ഈ ട്വീറ്റില്‍ അനവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. ചെന്നൈയിലെ സര്‍ക്കാര്‍ സംവിധാനത്തെ അടക്കം ചിലര്‍ കുറ്റം പറയുന്നുണ്ട്. തമിഴ്‌നാട് മന്ത്രിയും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ സ്വാധീനം സൂചിപ്പിച്ച്, റെഡ് ജൈന്റ് വിചാരിച്ചാല്‍ എല്ലാം നടക്കുമെന്നും. അവര്‍ക്ക് പെര്‍മിഷനുകള്‍ വേണ്ടെന്നും ചിലര്‍ ഈ ട്വീറ്റിന് അടിയില്‍ സൂചിപ്പിക്കുന്നുണ്ട്.

More in News

Trending

Recent

To Top