Actor
ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ഭാര്യ സൈറ! തിരക്കി ചെന്നപ്പോൾ മറ്റൊരു മുറിയിൽ കണ്ടത്? ; വെളിപ്പെടുത്തി നടൻ റഹ്‌മാൻ
ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ഭാര്യ സൈറ! തിരക്കി ചെന്നപ്പോൾ മറ്റൊരു മുറിയിൽ കണ്ടത്? ; വെളിപ്പെടുത്തി നടൻ റഹ്‌മാൻ
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്.
29 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇതോടെ അവസാനിപ്പിക്കുന്നത്. കഠിനമായ തീരുമാനമാണെന്നും വേര്‍പിരിയല്‍ വേദനയാണെന്നും തുടങ്ങി വിവാഹമോചനത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് സൈറ ബാനു ആയിരുന്നു.
വിവാഹമോചന വാർത്തകൾ വന്നതോടെ ഇപ്പോൾ ഇരുവരെയും കുറിച്ച് കുടുംബം പറഞ്ഞ പഴയ ചില അഭിമുഖങ്ങളാണ് വൈറലാകുന്നത്. നിലവിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് സൈറ ബാനുവിന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ റഹ്‌മാന്‍ മുന്‍പ് താരദമ്പതിമാരുടെ ഹണിമൂണിനെ കുറിച്ച് സംസാരിച്ചിരുന്നു.
സൈറ ബാനുവിന്റെ അനുജത്തി മെഹ്‌റുന്നീസയുടെ ഭർത്താവാണ് നടന്‍ റഹ്‌മാൻ. മൂത്തസഹോദരിയെക്കാളും മുന്‍പ് മെഹ്‌റുന്നീസ വിവാഹം കഴിക്കുകയായിരുന്നു.
തുടർന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് പിന്നാലെ സൈറ ബാനുവും എആര്‍ റഹ്‌മാനും തമ്മില്‍ വിവാഹിതരാക്കുകയായിരുന്നു. അതിനാൽ തന്നെ എ ആര്‍ റഹ്‌മാന്റെ വിവാഹത്തില്‍ താന്‍ ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തതിനെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.
‘അദ്ദേഹം തന്നെക്കാള്‍ ആത്മീയനാണെന്നും, താനും അദ്ദേഹവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് നടൻ റഹ്മാൻ പറഞ്ഞത്.
അദ്ദേഹം ഇപ്പോഴും തന്റെ തൊഴിലില്‍ സമര്‍പ്പിതനാണെന്നും സംഗീതത്തില്‍ ചുറ്റിപ്പറ്റിയാണ് റഹ്‌മാന്റെ ജീവിതമെന്നും എ ആർ റഹ്മാനെ കുറിച്ച് നടൻ റഹ്മാൻ വാചാലനായി. കൂടെ തന്നെ വിവാഹം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയപ്പോള്‍ പുള്ളി ചെയ്ത കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ എ ആര്‍ റഹ്‌മാനും സൈറ ബാനും ഹണിമൂണിനായി പോയി. എന്നാൽ അന്ന് രാത്രി അവരുടെ സുഖവിവരം അറിയാന്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ ചേച്ചി ഉറങ്ങാന്‍ കിടന്നുവെന്നാണ് പറഞ്ഞത്.
പിന്നാലെ റഹ്‌മാന്‍ എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്കറിയില്ലെന്നാണ് ചേച്ചിയുടെ മറുപടി. റഹ്‌മാനെ അന്വേഷിച്ച് ചെന്നപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന് എആര്‍ റഹ്‌മാന്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുകയാണെന്ന് അറിഞ്ഞതെന്നുമാണ് ആ സംഭവത്തെ കുറിച്ച് നടന്‍ റഹ്‌മാന്‍ പറഞ്ഞത്.
മാത്രമല്ല ഈ സംഭവം സംഗീതത്തിലൂടെ നിരവധി ആരാധകരുടെ ഹൃദയം കവര്‍ന്ന എ ആര്‍ റഹ്‌മാന്‍ തന്റെ സംഗീത ജീവിതത്തോട് പ്രതിജ്ഞാബദ്ധനാണെന്ന് കാണിച്ച സംഭവമാണെന്നും അന്ന് നടന്‍ റഹ്മാൻ കൂട്ടിച്ചേർത്തു.
