News
പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നു; എ.ഐയുടെ അപകടത്തെ കുറിച്ച് എആര്‍ റഹ്മാന്‍
പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നു; എ.ഐയുടെ അപകടത്തെ കുറിച്ച് എആര്‍ റഹ്മാന്‍
നിരവധി ആരാധകരുള്ള സംഗീത സംവിധയാകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന ഒരു വിഡിയോ പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍.
പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് കുറിച്ച് കൊണ്ട് ആണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ചൈനയിലെ ഒരു ക്ലാസ് റൂമില്‍ നിന്നുള്ളതാണ്. ചൈനയിലെ ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ എ.ഐ ബാന്‍ഡുകള്‍ ഉപയോഗിക്കുന്നതായാണ് റഹ്മാന്‍ പങ്കിട്ട വിഡിയോയില്‍ കാണിക്കുന്നത്.
വിദ്യാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും അവരുടെ വികാരങ്ങളെക്കുറിച്ച് അധ്യാപകനെ അറിയിക്കാനും ബാന്‍ഡിന് കഴിയും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ക്ലാസ് മുറികളിലും സ്‌കൂള്‍ പരിസരങ്ങളിലും റോബോട്ടുകള്‍ ഉള്ളതായും വിഡിയോയില്‍ കാണാം.
2019ല്‍ പുറത്തുവന്ന ആ വിഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറയോട് എനിക്ക് സഹതാപം തോന്നുന്നു, അവര്‍ ഒരേ സമയം അനുഗ്രഹിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമാണോ? കാലത്തിന് മാത്രമേ അത് തെളിയിക്കാന്‍ കഴിയൂ എന്നാണ് എ.ആര്‍ റഹ്മാന്‍ കുറിച്ചത്.
