Connect with us

ഞങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കിൽ നേരിട്ട് വീഡിയോയിൽ വന്ന് പറയുന്നതായിരിക്കും ;ആരും ചതിക്കപ്പെടരുത്; ആരാധകരോട് അപ്‌സരയും ആൽബിയും!

serial

ഞങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കിൽ നേരിട്ട് വീഡിയോയിൽ വന്ന് പറയുന്നതായിരിക്കും ;ആരും ചതിക്കപ്പെടരുത്; ആരാധകരോട് അപ്‌സരയും ആൽബിയും!

ഞങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കിൽ നേരിട്ട് വീഡിയോയിൽ വന്ന് പറയുന്നതായിരിക്കും ;ആരും ചതിക്കപ്പെടരുത്; ആരാധകരോട് അപ്‌സരയും ആൽബിയും!

ഏഷ്യാനെറ്റ് പരമ്പര ‘സാന്ത്വന’ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ . സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം

അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് ഇന്ന് സുപരിചിതനാണ്. അപ്‌സര മുൻപ് നായികയായിരുന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു ആൽബി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ഇവർ എത്താറുണ്ട്. തങ്ങളുടെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും എല്ലാം അപ്‌സരയും ആൽബിയും നിരന്തരം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇവർ പങ്കുവച്ച പുതിയൊരു വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞാണ് താരദമ്പതികളുടെ വീഡിയോ. കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ടെന്ന് ഇവർ പറയുന്നു. അപ്‌സര ആൽബി എന്ന് പേരും ഫോട്ടോയും വച്ചുകൊണ്ടുള്ള ടെലഗ്രാം അക്കൗണ്ടിൽ നിന്നുമാണ് മെസേജുകൾ വരുന്നത്.ഞങ്ങളുടെ വീഡിയോയ്ക്ക് താഴെ കമന്റ് ഇടുന്നവരോട് നിങ്ങൾ ഞങ്ങളുടെ ഒരു കോണ്ടസ്റ്റ് ജയിച്ചിരിക്കുന്നു, സമ്മാനമുണ്ട്, ഗിവ് എവേയുണ്ട് എന്നൊക്കെ പറഞ്ഞാണ് മെസേജുകൾ വരുന്നത്. എന്നാൽ ആരും അത് വിശ്വസിക്കരുത്. അത് ഞങ്ങളല്ല.

ഞങ്ങൾക്ക് രണ്ട് പേർക്കും അങ്ങനെ ഒരു അക്കൗണ്ടുമായി യാതൊരു ബന്ധവും ഇല്ല. ഞങ്ങൾക്ക് ടെലഗ്രാം ഐഡി പോലും ഇല്ലെന്നും അപ്‌സരയും ആൽബിയും പറഞ്ഞു.പേരും ഫോട്ടോയും ഞങ്ങളുടെ പേരിൽ ആയതിനാൽ ഇതിന് ഒരു വ്യക്ത നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങളോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരിക്കുമല്ലോ അങ്ങനെ വരുന്ന ഒരു മെസേജിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്നത്. ഞങ്ങളെ സ്‌നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നതെന്നും താരങ്ങൾ വ്യക്തമാക്കി.

തുടക്കത്തിൽ ഇങ്ങനെ മെസേജുകൾ കണ്ടപ്പോൾ ഞങ്ങൾ അത് അത്ര കാര്യമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇത്തരം തട്ടിപ്പുകളും മെസേജുകളും ധാരാളമായി വരുന്നത് കൊണ്ട് ആളുകൾ അതിനെ അത്ര ഗൗരവമായി എടുക്കില്ല എന്ന് കരുതി. എന്നാൽ ‘ഞങ്ങൾ റിപ്ലേ ചെയ്തിട്ട് എന്താ നിങ്ങൾ സമ്മാനം തരാത്തത്’ എന്ന് ചോദിച്ച് ചിലർ പേഴ്‌സണലി മെസേജുകൾ അയക്കാൻ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.

അത് ഞങ്ങളല്ല, ഞങ്ങളങ്ങനെ ഒരു ഗിവ് എവേയും നൽകുന്നില്ല. ഈ തട്ടിപ്പ് നടത്തുന്ന ആളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചിരുന്നു. എന്റെ ചില സുഹൃത്തുക്കൾക്കും ഇതേ അനുഭവം ഉണ്ടായതായി അറിയാൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഫേക്ക് അക്കൗണ്ടിൽ നിന്ന് ഇയാളുമായി ആൽബി ചേട്ടൻ സംസാരിച്ചിരുന്നു.

അയാൾ വളരെ സീരിയസ് ആയിട്ടാണ് ഈ തട്ടിപ്പിനെ കാണുന്നതെന്ന് അപ്‌സര പറയുനു.പണം തട്ടുക എന്നത് തന്നെയാണ് അയാളുടെ ഉദ്ദേശം. അതുകൊണ്ട് ആരും ചതിക്കപ്പെടരുത്. ഞങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കിൽ ഇതുപോലെ നേരിട്ട് വീഡിയോയിൽ വന്ന് കാര്യങ്ങൾ പറയുന്നതായിരിക്കും. അല്ലാതെ കമന്റിന് താഴെ വന്ന് രഹസ്യമായി ഞങ്ങൾക്ക് ഒന്നും പറയാനില്ല.

ഇങ്ങനെ വരുന്ന മെസേജുകൾക്ക് മറുപടി നൽകാനോ, ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒ ടി പി വിവരങ്ങൾ കൈമാറാനോ നിൽക്കരുത്. ഇതിനെ ഞങ്ങൾ നിയപരമായി നേരിടുമെന്നും അപ്‌സരയും ആൽബിയും പറഞ്ഞു.

More in serial

Trending

Recent

To Top