Connect with us

‘സര്‍വ്വശക്തന് ഒരു ടണ്‍ നന്ദി’, പുതിയ ‘വിശേഷം’ പങ്ക് വെച്ച് അപ്പാനി ശരത്ത്

Malayalam

‘സര്‍വ്വശക്തന് ഒരു ടണ്‍ നന്ദി’, പുതിയ ‘വിശേഷം’ പങ്ക് വെച്ച് അപ്പാനി ശരത്ത്

‘സര്‍വ്വശക്തന് ഒരു ടണ്‍ നന്ദി’, പുതിയ ‘വിശേഷം’ പങ്ക് വെച്ച് അപ്പാനി ശരത്ത്

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അപ്പാനി ശരത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരത്ത് പങ്കിടുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ തന്റെ കുടുംബത്തിലേയ്ക്ക് രണ്ടാമതൊരു കുഞ്ഞതിഥി എത്തുന്ന സന്തോഷ വാര്‍ത്ത പങ്കിട്ടിരിക്കുകയാണ് ശരത്തിപ്പോള്‍. ഭാര്യയ്ക്കും മൂത്തമകള്‍ അവന്തികയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചു കൊണ്ടാണ് ശരത്ത് സന്തോഷവാര്‍ത്ത അറിയിച്ചത്.

‘എനിക്ക് അവകാശപ്പെട്ട എല്ലാ തലക്കെട്ടുകളില്‍ നിന്നും, ” അച്ഛന്‍ ” എല്ലായ്‌പ്പോഴും മികച്ചതായിരുന്നു. രണ്ടാം തവണയും തലക്കെട്ടില്‍ വന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാറ്റിലുമുപരി എന്റെ മകള്‍ തിയ്യാമ എത്ര ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് ഇപ്പോള്‍ അവളുടെ പങ്കാളിയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത് എന്ന് പ്രകടിപ്പിക്കാന്‍ കഴിയില്ല. നമുക്ക് ചുറ്റും നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും സര്‍വ്വശക്തന് ഒരു ടണ്‍ നന്ദി…’എന്നായിരുന്നു ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകള്‍ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ് തിരക്കുകളില്‍ പെട്ടുപോയ ശരത് ലൈവില്‍ വന്ന്, പൂര്‍ണഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

സാധാരണ കണ്ടുവരുന്ന സിക്‌സ്പാക്ക് വില്ലന്‍മാരില്‍ നിന്നും വ്യത്യസ്തമായിരുന്നു അങ്കമാലി ഡയറീസിലെ ശരത്തിന്റെ വില്ലന്‍ വേഷം. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളത്തിനു പുറമേ തമിഴിലും താരത്തിന് നിരവധി അവസരങ്ങളും ലഭിച്ചിരുന്നു. മണിരത്‌നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്ത് അഭിനയിച്ചു.   

More in Malayalam

Trending

Recent

To Top