Social Media
വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി
വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി
സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്‌ലോഗര്‍ ആണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. ഇപ്പോഴിതാ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായിരിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ”ശരിയായ സമയത്ത്, ശരിയായ വ്യക്തി. നിന്നെപ്പോലെ എന്നെ പൊട്ടിച്ചിരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. തങ്കം സാര്‍ നീങ്കെ” എന്നായിരുന്നു അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അപര്‍ണ കുറിച്ചത്.
ഇരുവരും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ്. മുമ്പൊരിക്കല്‍ തന്റെ പോഡ്കാസ്റ്റിലൂടെ അപര്‍ണ അര്‍ജ്യുവിനെ ഇന്റര്‍വ്യു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും പ്രണയം ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അപര്‍ണയുടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അഭിമുഖം എന്ന പേരില്‍ പ്രഹസനങ്ങള്‍ നടത്താതെ, തനിക്ക് മുന്നിലിരിക്കുന്നവരോട് നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന, കേള്‍വിക്കാരേയും കയ്യിലെടുക്കാന്‍ സാധിക്കുന്ന അവതാരകയാണ് അപര്‍ണയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.