Malayalam Breaking News
ഗ്ലാമറിന് എതിരല്ല , സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ പഠിച്ചതിൻ്റെ തെളിവായിരുന്നു അത് – അനുശ്രീ
ഗ്ലാമറിന് എതിരല്ല , സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ പഠിച്ചതിൻ്റെ തെളിവായിരുന്നു അത് – അനുശ്രീ
By
സൈമ പുരസ്‌കാര രാവിൽ അനുശ്രീ താരമായത് വസ്ത്രധാരണം കൊണ്ടായിരുന്നു . മുൻപ് നാടൻ വേഷത്തിൽ മാത്രം പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അനുശ്രീ ഇത്തവണ സ്ലീവെലെസ്സ് ബ്ലൗസ് അണിഞ്ഞാണ് എത്തിയത് .
തുടക്കകാലത്ത് ഒരു നാടന്‍ കുട്ടി ഇമേജായിരുന്നു അനുശ്രീയ്ക്ക്. വസ്ത്രധാരണത്തില്‍ ആ ഇമേജ് എന്നും അനുശ്രീ സൂക്ഷിച്ചിരുന്നു. ഒരു ചെറിയ ടൗണില്‍ നിന്ന് വരുന്ന നാട്ടിന്‍പുറത്തുകാരിയ്ക്ക് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ എന്ന് അനുശ്രീ പറയുന്നു. അത് കാരണം സിനിമയില്‍ എനിക്ക് ലഭിച്ച വേഷങ്ങളും അത്തരം നാടന്‍ പെണ്‍കുട്ടികളുടേതായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല എന്ന് കരുതിക്കാണും.
പക്ഷെ മോഡേണ്‍ വേഷങ്ങള്‍ക്കോ ഗ്ലാമറിനോ ഞാനെതിരല്ല. ശരീരത്തിനിണങ്ങുന്ന വേഷങ്ങള്‍ ആര്‍ക്കും ധരിക്കാം എന്ന പക്ഷക്കാരിയാണ്. എന്റെ രൂപത്തിന് അമിതമായി ഗ്ലാമര്‍ വേഷങ്ങള്‍ ഇണങ്ങില്ല. ഞാനതില്‍ കംഫര്‍ട്ടുമായിരിക്കില്ല. അതുകൊണ്ടാണ് മോഡേണ്‍ വേഷങ്ങള്‍ അധികം ധരിക്കാത്തത്. എന്നാല്‍ ഇപ്പോള്‍ എന്റെ മൈന്റ്‌സെറ്റില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സാഹചര്യവും സന്ദര്‍ഭങ്ങളും നോക്കി ധരിക്കുന്ന വേഷങ്ങളില്‍ അല്പം മോഡേണ്‍ ലുക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ തെളിവായിരുന്നു സൈമ- അനുശ്രീ പറഞ്ഞു.
Anusree about modern outfit